Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിവാദം ക്ഷണിക്കാത്ത അതിഥിയുടെ സമ്മാനം: അനന്യ

Posted by:
Published: Friday, June 1, 2012, 15:09 [IST]

ananya denies rumors 3
അനന്യയുടെ വിവാഹനിശ്ചയം സംബന്ധിച്ചുള്ളി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് ഫേസ്ബുക്കിലൂടെയും മറ്റും പ്രചരിച്ച ചിത്രങ്ങളായിരുന്നു. എന്നാല്‍ താന്‍ ഫേസ്ബുക്കില്‍ ഒരുചിത്രവും അപ് ലോഡ് ചെയ്തിട്ടില്ലെന്നാണ് അനന്യ വിശദീകരിയ്ക്കുന്നത്.

ചടങ്ങില്‍ ക്ഷണിക്കാതെ വന്ന ഏതോ ഒരു അതിഥി തന്നെ മധുരതരമായ സമ്മാനമായിരുന്നു ആ ചിത്രങ്ങളും വിവാദങ്ങളും. വിവാദം ഫേസ്ബുക്കിലൂടെ കത്തിപ്പടര്‍ന്നതോടെ മലയാളിയ്ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്ന് അനന്യ പറഞ്ഞതും വിവാദമായിരുന്നു. ഇതിനെപ്പറ്റിയും അഭിമുഖത്തില്‍ അനന്യ വിശദീകരിയ്ക്കുന്നുണ്ട്.

സിനിമാ താരങ്ങളുടേയോ മറ്റ് സെലിബ്രിറ്റികളുടേയോ സ്വകാര്യ ജീവിതത്തില്‍ എത്തി നോക്കുകയല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ കൊണ്ടുദ്ദേശിക്കുന്നത്. എന്തെല്ലാം നല്ലകാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാം. അതുകൊണ്ട് തന്നെയാണ് ഞാന്‍ മന:പൂര്‍വം ഇത്തരത്തില്‍ പറഞ്ഞത്.

സ്വന്തം കുടുംബാംഗങ്ങളെക്കുറിച്ച് ആരെങ്കിലും ഇത്തരത്തിലൂടെ ഫേസ്ബുക്കിലൂടെ കമന്റുകളും അഭ്യൂഹങ്ങളും പരത്തുമോ? ഒരു സിനിമയില്‍ അഭിനയിച്ചുവെന്ന് വച്ച് എന്റെ തൊലിക്കട്ടിയൊന്നും കൂടിയിട്ടില്ല. ഞങ്ങള്‍ക്കുമുണ്ട് സങ്കടങ്ങള്‍. സിനിമാക്കാരാണ് എന്നുകരുതി അത്ര വലിയ ജീവിതമൊന്നുമല്ല നയിക്കുന്നത്. എപ്പോഴും സന്തോഷവുമല്ല. ഞങ്ങളും സാധാരണ മനുഷ്യരാണ്. നിങ്ങളുടെ നേരം പോക്ക് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു.

ഫേസ്ബുക്കില്‍ തന്റെ പേരില്‍ ഒരുപാട് വ്യാജപ്രൊഫൈലുകളുണ്ടെന്നും നടി വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ വിവാദങ്ങളുണ്ടായതോടെ അത് ഫേസ്ബുക്ക് കാണുമ്പോള്‍ വിഷമമാണെന്ന് യുവനടി പറയുന്നു.
അടുത്ത പേജില്‍
ആഞ്ജനേയന്റെ വീട്ടിലല്ല താമസം

English summary
It was not a Happy Valentine’s Day for actress Ananya, who got engaged to a businessman Anjaneyan recently,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI