Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മമ്മൂട്ടിയ്ക്ക് കഴിയാഞ്ഞത് ദുല്‍ഖറിനാവുമോ?

Posted by:
Published: Thursday, June 21, 2012, 17:34 [IST]

ഏതൊരു നവാഗതനെയും മോഹിപ്പിയ്ക്കുന്നൊരു തകര്‍പ്പന്‍ തുടക്കമാണ് ദുല്‍ഖറിന് കരിയറില്‍ ലഭിച്ചിരിയ്ക്കുന്നത്. ആദ്യ ചിത്രത്തിന് തരക്കേടില്ലാത്ത വിജയം. ഷുവര്‍ ഹിറ്റെന്ന് ഉറപ്പിയ്ക്കാവുന്ന ഉസ്താദ് ഹോട്ടല്‍, മോഹന്‍ലാലിനൊപ്പമുള്ള ചിത്രം, തമിഴ് സിനിമ....അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ ദുല്‍ഖറിനെ തേടിയെത്തിയ സൗഭാഗ്യങ്ങളുടെ നിര ഇങ്ങനെ നീളുകയാണ്.

ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന ബോളിവുഡ് പ്രൊജക്ടിന്റെ കാര്യം സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ലെങ്കിലും വാര്‍ത്ത സിനിമാപ്രേമികളില്‍ പുതിയൊരു കൗതുകം സൃഷ്ടിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പത്തൊമ്പത് വര്‍ഷം മുമ്പ് മമ്മൂട്ടി പരാജയം രുചിച്ച ബോളിവുഡില്‍ ചുവടുറപ്പിയ്ക്കാന്‍ ദുല്‍ഖറിന് കഴിയുമോയെന്ന ചോദ്യമാണ് സിനിമാപ്രേമികളുടെ മനസ്സിലുയരുക.

1993ല്‍ ധര്‍ത്തിപുത്ര് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ മമ്മൂട്ടി നടത്തിയ ഭാഗ്യപരീക്ഷണം അമ്പേ പാളിപ്പോയിരുന്നു. നഗ്മ, ജയപ്രദ എന്നിങ്ങനെ വന്‍താര അണിനിരന്നെങ്കിലും ധര്‍ത്തിപുത്രിന് ബോളിവുഡില്‍ ഓളമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. വാപ്പച്ചി പരാജയപ്പെട്ടിടത്ത് മകന്‍ ദുല്‍ഖര്‍ ജയിക്കാനാവുമോയെന്നാണ് ഇനിയത്തെ ചോദ്യം.

പയ്യയുടെ റീമേക്ക് അവകാശം ബോളിവുഡ് നിര്‍മ്മാതാവിന് വിറ്റിരുന്നുവെന്ന കാര്യം ലിംഗുസ്വാമിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍  ദുല്‍ഖര്‍ ചിത്രത്തിലെ നായകനായേക്കുമോയെന്ന് അറിയില്ലെന്ന് ലിംഗുസ്വാമി പറയുന്നത്.

അതേസമയം മോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിയുടെ ആദ്യ ബോളിവുഡ് ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുകയാണ്. 'അയ്യ' എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയാണ് നായിക. പൃഥ്വിയുടെ ബോളിവുഡ് പ്രവേശനത്തിന് പിന്നാലെ ദുല്‍ഖറും അവിടെയെത്തുന്നത് പുതിയൊരു താരയുദ്ധത്തിന് കളമൊരുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ആദ്യപേജില്‍
ദുല്‍ഖര്‍ ഇനി ബോളിവുഡ് 'പയ്യ'ന്‍?

English summary
The man in question is actor Mammootty's one-film-old son, Dulquer Salmaan, who debuted in Mollywood with Second Show
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Rajasthan Royals won by 4 wickets