ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം തനിയ്ക്കറിയാമായിരുന്നെന്നും അനന്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതരാവാനും തീരുമാനിച്ചു കഴിഞ്ഞു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും നടി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു.
ആഞ്ജനേയുമായുള്ള വിവാഹത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ അവരോട് പിണങ്ങി അനന്യ വീടു വിട്ടിറങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു മാസമായി കൊച്ചിയിലെ ഫഌറ്റില്‍ ആഞ്ജനേയനൊപ്പമാണ് അനന്യ കഴിഞ്ഞിരുന്നതെന്നുമുള്ള വാര്‍ത്തയും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. എന്നാലിങ്ങനെയൊരു പ്രചാരണം അനന്യ നേരത്തെ നിഷേധിച്ചിരുന്നു.
കരാറൊപ്പിച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മതി വിവാഹമെന്നായിരുന്നു ഇവരുടെ തീരുമാനമെങ്കിലും ധൃതി പിടിച്ചുള്ള രഹസ്യവിവാഹത്തിന്റെ കാരണമെന്തെന്ന് അറിവായിട്ടില്ല.
വിവാഹശേഷം തിരുപ്പതിയില്‍ നിന്നും തിരിച്ചെത്തിയ അനന്യയും ആഞ്ജനേയനും ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്. ഇരുവരും കഴിഞ്ഞദിവസം ഒരു ടിവി ചാനലിന് അഭിമുഖം നല്‍കിയതായും അത് അടുത്ത ദിവസം ചാനല്‍ പുറത്തുവിടുമെന്നും സൂചനയുണ്ട്. ഓണത്തിന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊച്ചിയില്‍ വെച്ച് ഗംഭീര സല്‍ക്കാരം നല്‍കാനാണ് അനന്യയും ആഞ്ജനേയനും ആലോചിക്കുന്നത്.
ദിലീപിന്റെ നായികയായി നാടോടി മന്നന്‍, രക്തരക്ഷസ്സ്, തമിഴ് ചിത്രമായ ഇരവും പകരും തുടങ്ങിയവയാണ് അനന്യയുടേതായി ഇനി തിയറ്ററുകളിലെത്താനുള്ള ചിത്രങ്ങള്‍.
അടുത്ത പേജില്‍
അനന്യയ്ക്ക് രഹസ്യവിവാഹം!!





























