Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജയസൂര്യയുടെ ഈഗോ; പിഗ്മാന്‍ പെരുവഴിയില്‍

Posted by:
Published: Wednesday, July 4, 2012, 17:41 [IST]

Jayasuryas Pigman Shooting Stalled
 

മലയാള സിനിമയില്‍ പൊതുവെ നല്ല പേരുള്ളൊരു നടനാണ് ജയസൂര്യ. നല്ല പയ്യനെന്ന് പേരുകേള്‍പ്പിച്ച നടനെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. സിനിമാക്കാരോടുള്ള പെരുമാറ്റം തന്നെയാണ് നടന് ചീത്തപ്പേരുണ്ടാക്കുന്നതത്രേ.

കഴിഞ്ഞ ഡിസംബറില്‍ ജയസൂര്യ അഭിനയിച്ചു നിര്‍ത്തിയ ചിത്രമാണ് പിഗ്മാന്‍. വെറും മൂന്ന് ദിവസത്തെ ഷൂട്ടിങ് കൂടി നടന്നിരുന്നെങ്കില്‍ എന്നേ പൂര്‍ത്തിയാവുമായിരുന്ന സിനിമ. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനും ജയസൂര്യയും തമ്മിലുള്ള രസക്കേടാണ് ിനിമയ്ക്ക് പാരയായെന്നാണ് കേള്‍വി. രണ്ട് പേര്‍ക്കും ഈഗോ ഊറിക്കൂടിയതോടെ ആറുമാസമായി ഈ സിനിമ പെരുവഴിയിലാണ്.

ജയസൂര്യയുടെ മൂന്ന് ദിവസത്തിനായി സിനിമയുടെ അണിയറക്കാര്‍ പിന്നാലെ നടന്നിട്ടും നടന്‍ ഡേറ്റ് കൊടുക്കാന്‍ തയാറായില്ലെന്നാണ് അണിയറസംസാരം. ഇക്കാലത്തിനിടെ ജയസൂര്യ അഭിനയ ചില പടങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ തിരിച്ചടി നേരിടുകയും ചെയ്തു. നേരാവണ്ണം അഭിനയിക്കാനറിയാമായിരുന്നിട്ടും നടന്റെ വണ്‍മാന്‍ ഷോയാണ് പടങ്ങള്‍ക്ക് വിനയായതത്രേ.

സിനിമയുടെ ഷൂട്ടിങ് അനന്തമായി നീളുന്നത് വന്‍നഷ്ടം വരുമെന്ന കാര്യം പിഗ്മാന്റെ അണിയറക്കാര്‍ നടനെ അറിയിച്ചെങ്കിലും ഈ പ്രൊജക്ടില്‍ വിശ്വാസമില്ലായ്മയാണ് നടന്‍ കാണിച്ചത്. ഒരുഹിറ്റുണ്ടായിട്ട് പിഗ്മാന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണേ്രത നടന്റെ നിലപാട്. അങ്ങനെയാണേല്‍ പടത്തിന് അഡ്വാന്‍സ് വാങ്ങുന്നത് ഹിറ്റുണ്ടാക്കിയിട്ടു പോരെയെന്നാണ് പിഗ്മാന്റെ അണിയറക്കാര്‍ ചോദിയ്ക്കുന്നത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Sunrisers: 83 / 4, 15.5 Overs