twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ഓക്കെയാണെങ്കില്‍ വീണ്ടും ഇരുപതാംനൂറ്റാണ്ട്

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/cbi-5th-part-is-confirmed-by-k-madhu-1-103955.html">« Previous</a>

    K Madhu
    മധു-എസ്എന്‍ സ്വാമി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഇരുപതാം നൂറ്റാണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ നായകന്‍ സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടാംവരവിന് തിയറ്ററുകള്‍ ഇളക്കിമറിയ്ക്കാനായില്ല. മോളിവുഡിന്റെ ചരിത്രത്തില്‍ ഒരു ദുരന്തമാവാനായിരുന്നു ആ സിനിമയുടെ വിധി.
    ഒരു സിനിമയുടെ മൂന്ന് നാല് ഭാഗങ്ങള്‍ വിജയിപ്പിയ്ക്കാന്‍ കഴിഞ്ഞ മധുവിന് ഇരുപതാംനൂറ്റാണ്ട് പരാജയപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ച് ഏറെ പറയാനുണ്ട്.

    സിനിമ സംവിധായകന്റെ കലയാണ്. എല്ലാ സംവിധായകരും സംവിധായകരാവണമെന്നില്ല. ജാക്കി റീലോഡഡ് പരാജയപ്പെടാനുള്ള കാരണമായി മധു പറയുന്നതിതാണ്. ആ ചിത്രം പരാജയപ്പെട്ടതിനെക്കുറിച്ച് ഉത്തരം നല്‍കേണ്ടത് മോഹന്‍ലാലും എസ്എന്‍ സ്വാമിയുമാണ്. സിനിമയ്‌ക്കൊരു താളമുണ്ട്. ആ താളം നഷ്ടപ്പെടുത്തരുത്. എന്നെക്കാള്‍ മികച്ചയാളാണ് അമല്‍ നീരദെന്ന് തോന്നിക്കാണുമായിരിക്കും. കാലം മാറുന്നതിനനുസരിച്ച് അവരും മാറിക്കാണുമായിരിക്കും.

    സാഗര്‍ ഏലിയാസ് ജാക്കിയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എസ്എന്‍ സ്വാമിയെങ്കില്‍ അത് സിനിമയാക്കിയത് ഞാനല്ലേ. ജാക്കിയ്ക്ക് ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്ന താളം റീലോഡ് ചെയ്യപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടുവെന്നും മധു തുറന്നടിയ്ക്കുന്നു. ആ സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് എസ്എന്‍ സ്വാമി അവസാനം വരെ എനിയ്ക്ക് വേണ്ടി വാദിച്ചു. നിര്‍മാതാവ് അരോമ മണിയും ഇത് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരോ ചരടുവലിച്ച് തന്നെ ഒഴിവാക്കുകയായിരുന്നു. അതാരാണെന്ന് അറിഞ്ഞുകൂടാ.

    ഇരുപതാം നൂറ്റാണ്ട് വീണ്ടും നിര്‍മിയ്ക്കാന്‍ താന്‍ തയാറാണ്. എസ്എന്‍ സ്വാമി തിരക്കഥയെഴുതിയാല്‍ ഞാനതെടുക്കും. മോഹന്‍ലാല്‍ അഭിനയിക്കാന്‍ തയാറായില്‍ ആ കഥാപാത്രം ചെയ്യുന്നത് മോഹന്‍ലാല്‍ തന്നെയായിരിക്കും. ഇങ്ങനെയൊരു പ്രൊജക്ട് സംഭവിയ്ക്കുകയാണെങ്കില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് നല്‍കാന്‍ കഴിയുമെന്നും എനിയ്ക്കുറപ്പുണ്ട്.

    ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇനിയും എന്തൊക്കെ ലാലിന്റെ കയ്യില്‍ നിന്ന് കിട്ടുമെന്ന് എനിയ്ക്കറിയാം. ലാല്‍ ഓകെ പറഞ്ഞാല്‍ പടം എപ്പോ ചെയ്തുവെന്ന് ചോദിച്ചാല്‍ മതി, ആത്മവിശ്വാസത്തോടെ മധു പറയുന്നു.
    ആദ്യപേജില്‍

    സിബിഐ അഞ്ചാംഭാഗം വൈകുന്നതെന്ത്?സിബിഐ അഞ്ചാംഭാഗം വൈകുന്നതെന്ത്?

    <ul id="pagination-digg"><li class="previous"><a href="/news/cbi-5th-part-is-confirmed-by-k-madhu-1-103955.html">« Previous</a>

    English summary
    Speaking about the sequel, director K. Madhu informed that the film is still in the scripting stage and it would hit the screens next year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X