twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കുഴപ്പം തിരക്കഥയുടെത്

By നിര്‍മല്‍

Next »

« Previous

Sihmasanam
തിരക്കഥാകൃത്തുക്കള്‍ സംവിധായകരാകുന്നത് ഇനി സ്വന്തം പ്രതിഭ കൊണ്ട് മറ്റൊരാള്‍ നേട്ടമുണ്ടാക്കണ്ട എന്നതുകൊണ്ടാണ്. ലോഹിതദാസ് ആയിരുന്നു ഒരുകാലത്ത് മലയാളത്തില്‍ ഒട്ടുമിക്ക സംവിധായകരുടെയും പ്രതീക്ഷ. എന്നാല്‍ ലോഹി സ്വന്തമായി ചിത്രം സംവിധാനം ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിസന്ധിയിലായത് കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട് എന്നിവരായിരുന്നു. കമലിന് ശ്രീനിവാസന്‍ ഉള്ളതിനാല്‍ പ്രതിസന്ധി അത്രയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍ സിബി മലയില്‍ ആണ് ശരിക്കും പെട്ടുപോയത്. ലോഹിതദാസ് സ്വന്തമായി സംവിധാനം തുടങ്ങിയതില്‍പിന്നെ ചുരുക്കം ചിത്രങ്ങളേ അദ്ദേഹത്തിനു വിജയിപ്പിക്കാന്‍ സാധിച്ചുള്ളൂ. ദിലീപ് നായകനായ ഇഷ്ടമായിരുന്നു അതില്‍ കൂടുതല്‍ വിജയം കണ്ടത്.

അടുത്തിടെ സിബി ചെയ്ത ഒറ്റചിത്രവും നേട്ടമുണ്ടാക്കിയില്ല. എന്നാല്‍ ലോഹിതദാസ് പോയതോടെ സത്യന്‍ അന്തിക്കാട് സ്വന്തമായി തിരക്കഥയെഴുതാന്‍ തുടങ്ങി. അതില്‍ മോഹന്‍ലാല്‍ നായകനായ രസതന്ത്രം ദിലീപിന്റെ വിനോദയാത്ര, ജയറാമിന്റെ ഭാഗ്യദേവത എന്നിവ മാത്രമേ നല്ല ചിത്രങ്ങള്‍ എന്ന പേരു നേടിയുള്ളൂ. അവസാനം ചെയ്ത സ്‌നേഹവീട് മുന്‍ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്തതായിരുന്നു. പണി പാളും എന്നുകണ്ടപ്പോള്‍ സത്യന്‍ അന്തിക്കാട് പുതിയ ചിത്രത്തിന് തിരക്കഥയ്ക്കു വേറെയാളെ കണ്ടെത്തി. നിവന്‍പോളിയും നമിതയും നെടുമുടി വേണുവും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലമായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ അതേ അവസ്ഥയിലായിരുന്നു ഷാജി കൈലാസും. രഞ്ജി പണിക്കരും രഞ്ജിത്തുമായിരുന്നു ഷാജി കൈലാസിന്റെ തുറുപ്പുചീട്ട്. ഇതില്‍ രഞ്ജി പണിക്കര്‍ ആദ്യം വിട്ടുപിരിഞ്ഞു. സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍, ദ് കിങ് എന്നിവയായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍പിറന്നത്. എന്നാല്‍ രഞ്ജി പിരിഞ്ഞപ്പോഴേക്കും ഷാജിക്കു രഞ്ജിത്തിനെ ലഭിച്ചു. അസുരവംശം, ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍ എന്നിവയായിരുന്നു ഇവരൊരുക്കിയ ഹിറ്റു ചിത്രങ്ങള്‍. പിന്നീട് ബി. ഉണ്ണികൃഷ്ണ്‍ ശിവത്തിനു വേണ്ടി തിരക്കഥയൊരുക്കി.

രഞ്ജിത്തു പോയതിനു ശേഷം ശക്തമായ തിരക്കഥയൊരുക്കുന്ന ആരെയും ഷാജിക്കു കിട്ടിയില്ല. ടി. എ.ഷാഹിദ്, രാജേഷ് ജയരാമന്‍, എ.കെ. സാജന്‍, ജെ. പല്ലിശേരി, എസ്.എന്‍.സ്വാമി എന്നിവര്‍ മാറി മാറി എഴുതിയിട്ടും ജയം നേടാന്‍ സാധിച്ചില്ല. ഒടുവില്‍ സ്വന്തമായി തിരക്കഥയൊരുക്കാന്‍ ഷാജിയും തീരുമാനിച്ചു. അതായിരുന്നു സിംഹാസനം. എന്നാല്‍ കന്നി സംരംഭത്തില്‍ തന്നെ ഷാജിക്കു കൈപ്പൊള്ളി എന്നു പറയാം. ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രമായി സിംഹാസനം.

മറ്റു പേജുകളില്‍ വായിക്കുക

ഇത് പൃഥ്വിരാജിന്റെ സിംഹാസനം തെറിപ്പിക്കും
ഷാജിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു
കട്ട് ആന്റ് പേസ്റ്റില്‍ ഒരു സിംഹാസനം
പൃഥിരാജിനെന്ത് പറ്റി?

Next »

« Previous

English summary
The new movie from Prithviraj 'Simhasanam' which failed to be on fan's mind. Its a mix of old Shaji Kailas pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X