Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉണ്ണി മുകുന്ദന്‍ പരസ്യങ്ങളോട് നോ പറയുന്നതെന്ത്?

Posted by:
Updated: Friday, August 3, 2012, 16:04 [IST]

Unni Mukundan Likes Kavya Madhavan 2
 

മല്ലുസിങ് എന്ന ചിത്രം പരാജയമായിരുന്നെങ്കിലും അതിലെ നായകനായ ഉണ്ണി മുകുന്ദനെ പ്രേക്ഷകശ്രദ്ധ നേടാനായി. മല്ലുസിങ്ങിനെ ശേഷം തന്നെ തേടി ഒട്ടേറെ അവസരങ്ങള്‍ വന്നുവെന്ന് നടന്‍ പറയുന്നു. എന്നാല്‍ പലതും പല കാരണങ്ങളാലും ഒഴിവാക്കേണ്ടി വന്നു.

മല്ലുസിങ്ങിന് ശേഷം ഒരു ചിത്രം ചെയ്യുമ്പോള്‍ എന്തെങ്കിലും വ്യത്യസ്തത് വേണമെന്നായിരുന്നു ആഗ്രഹം. ആ അന്വേഷണത്തിനൊടുവിലാണ് പാതിരാമണലില്‍ എത്തിച്ചത്. കൈലിമുണ്ടും ഷര്‍ട്ടുമണിഞ്ഞു നടക്കുന്ന ഒരു നാടന്‍ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഉണ്ണി അവതരിപ്പിക്കുന്നത്. ബോംബെ മാര്‍ച്ച് എന്ന ചിത്രത്തിന് ശേഷം തനിക്ക് കിട്ടിയ അഭിനയപ്രധാന്യമുള്ള കഥാപാത്രമാണിതെന്ന് ഉണ്ണി പറയുന്നു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഐ ലവ് മിയാണ് ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം. അതിന് ശേഷം ബാലയുടെ ഹിറ്റ്‌ലിസ്റ്റ്, ദീപന്റെ ഗാങ് ഓഫ് വടക്കുന്നാഥ തുടങ്ങിയ ചിത്രങ്ങളാണ് നടന്റെ കൈവശമുള്ളത്.

സിനിമയില്‍ തിരക്കേറുമ്പോഴും ഷോപ്പ് ഉദ്ഘാടനം, പരസ്യ ചിത്രങ്ങള്‍ എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. ആ വഴിയില്‍ കാശുണ്ടാക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് നടന്‍ പറയുന്നത്. അങ്ങനെ പണമുണ്ടാക്കാന്‍ ഇറങ്ങിയിരുന്നെങ്കില്‍ ലക്ഷങ്ങള്‍ തന്റെ അക്കൗണ്ടില്‍ എത്തിയേനെ. എന്നാല്‍ അത്രയ്‌ക്കൊന്നും താന്‍ വളര്‍ന്നിട്ടില്ലെന്ന തോന്നല്‍ മൂലം മാറിനില്‍ക്കുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

ആദ്യ പേജില്‍
കാവ്യയെ ഇഷ്ടമാണെന്ന് യുവനടന്‍

Story first published:  Friday, August 3, 2012, 12:05 [IST]
English summary
Actor Unni Mukundan says that Kavya Madhavan is his dream heroine.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI