Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തട്ടമിട്ട സുന്ദരി വീണ്ടുമെത്തുന്നു

Posted by:
Updated: Monday, September 17, 2012, 10:14 [IST]

തട്ടത്തിന്‍ മറയത്തെ അയിഷ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രം 'ഐ ലൗ മി'യിലൂടെയാണ് ഇഷ തല്‍വാര്‍ വീണ്ടും മലയാളത്തിലെത്തുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ഒരാള്‍ക്ക് തന്നോടു തന്നെയുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

isha the surprise in i love me
വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മ്മിക്കുന്ന ഐ ലവ് മിയില്‍ ആസിഫ്അലി, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സപ്തംബര്‍ 17ന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദീപക്‌ദേവ്ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഡിസംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും.

തട്ടത്തിന്‍ മറയത്തില്‍ മലയാളത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ നന്നേ ബുദ്ധിമുട്ടിയ ഇഷ ഭാഷാപേടി മൂലം പുതിയ മോളിവുഡ് പ്രൊജക്ടുകളിലൊന്നും ഒപ്പിട്ടിട്ടില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തട്ടത്തിന് മറയത്തില്‍ ഇഷയ്ക്ക് വളരെ കുറച്ച് സംഭാഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Story first published:  Saturday, September 15, 2012, 15:13 [IST]
English summary
While Isha has already signed a Kollywood project, there was much speculation about her next Mollywood project.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Mumbai Indians: 86 / 1, 8 Overs