twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബഷീറിന്റെ ശബ്ദങ്ങളുമായി ജയറാം

    By Ravi Nath
    |

    ബഷീറിന്റെ പ്രശസ്ത നോവല്‍ ശബ്ദങ്ങള്‍ പ്രിയനന്ദന്റെ സംവിധാനത്തില്‍ സിനിമയാകുന്നു. ജയറാം മൂന്ന് ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ നായകനാകുന്നു. മനോജ് കെ.ജയനാണ് മറ്റൊരു പ്രധാനതാരം. നെയ്ത്തുകാരന്റെ തിരക്കഥയിലൂടെ പ്രശസ്തനായ പ്രമുഖ നാടകകൃത്ത് എന്‍ ശശിധരനും പ്രിയനന്ദനും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്.

    വൈക്കം മുഹമ്മദ് ബഷീറിന്റെ ഹൃദയസ്പര്‍ശിയായ കഥകളോട് മലയാളസിനിമ ഇപ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെസൂക്ഷിച്ചാണ് ബഷീറിയന്‍ കഥ വെള്ളിത്തിരയിലേക്ക് സന്നിവേശിപ്പിയ്ക്കുന്നത്.

    കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ശബ്ദങ്ങള്‍ ഉടന്‍ ചിത്രീകരണമുണ്ടാവില്ല. ഒരു ബഷീര്‍ കഥസിനിമയാകുമ്പോള്‍ പ്രേക്ഷകര്‍ചില പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തും ആ രീതിയിലേക്ക് ശബ്ദങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ചില ഒരുക്കങ്ങള്‍ അത്യവശ്യമാണ്. ബഷീറിന്റെആത്മകഥാപരമായ മതിലുകള്‍ അടൂര്‍ സിനിമയാക്കിയപ്പോള്‍ പുതിയ മാനങ്ങള്‍കൈവരിച്ചിട്ടുണ്ട്.

    പ്രമോദ് പയ്യ ന്നൂരിന്റെ സംവിധാനത്തില്‍ ബാല്യകാലസഖിയും അണിയറ പ്രവര്‍ത്തനങ്ങളുടെ സജീവതയിലാണ്. രണ്ടുവര്‍ഷത്തിലേറെയായി പ്രമോദ് ഈ സിനിമയുടെ പ്രവര്‍ത്തനങ്ങളിലാണ്. ബഷീറിന്റെ കുട്ടിക്കാലവും ജീവിതാനുഭവങ്ങളുമാണ് ബാല്യകാലസഖിയിലൂടെ പറയുന്നത്.മതിലുകളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍ ബാല്യകാലസഖിയിലും മമ്മൂട്ടിതന്നെയാണ് മജീദിനെ അവതരിപ്പിക്കുന്നത്.

    മികച്ച സാഹിത്യകൃതികള്‍ സിനിമയാക്കുമ്പോള്‍ പ്രഥമപരിഗണനകിട്ടുന്നത് എപ്പോഴും സൂപ്പര്‍താരം മമ്മൂട്ടിയ്ക്കാണ്. എം.ടിയുടെ വാനപ്രസ്ഥം തീര്‍ത്ഥാടനം പേരില്‍ സിനിമയാക്കിയപ്പോള്‍ ജയറാമും സുഹാസിനിയുമായിരുന്നു മുഖ്യവേഷത്തില്‍ അതിനുശേഷം ബഷീറിന്റെ നായകനാവുകയാണ് ജയറാം. ജെയിന്‍ ജോസഫാണ് ക്യാമറ, കലാസംവിധാനം ബോബന്‍, മേക്കപ്പ് പട്ടണം റഷീദ്.

    English summary
    Director Priyanandan is planning to adapt Vaikom Muhammed Basheer's novel Shabdangal into a film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X