twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പപ്പിലിയോ ബുദ്ധയ്ക്ക് തിരുവനന്തപുരത്തും ഭ്രഷ്ട്

    By Ravi Nath
    |

    Papilio Buddha
    17ാമതു കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട പപ്പിലിയോ ബുദ്ധയുടെ സമാന്തരപ്രദര്‍ശനം തിരുവനന്തപുരത്ത് തടഞ്ഞു. കോബാന്‍ ടവറിലെ പ്രദര്‍ശനഹാളില്‍ പ്രേക്ഷകര്‍ നിറഞ്ഞിരിക്കെയാണ് യാതൊരുമുന്നറിയിപ്പുമില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ സാദ്ധ്യമല്ലെന്ന അറിയിപ്പുനല്‍കിയത്.

    ഹാളില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറാവാതെ നാടന്‍ പാട്ടുകള്‍ പാടി പ്രേക്ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ കൂടുതല്‍ പോലീസ്
    രംഗത്തെത്തി. എന്നിട്ടും ഹാള്‍ വിട്ടുപുറത്തുപോകാതെ കാഴ്ചക്കാര്‍ ഇരിപ്പുറപ്പിച്ചെങ്കിലും സിനിമയുടെ നിര്‍മ്മാതാവായ പ്രകാശ് ബാരെയുടെ അഭ്യര്‍ത്ഥനമാനിച്ചാണ് അവര്‍ കോബാന്‍ ടവര്‍ വിട്ട് പ്രതിഷേധം കൈരളി തിയറ്റര്‍ പരിസരത്തേക്കുമാറ്റിയത്.

    പപ്പിലിയോ ബുദ്ധയുടെ അണിയറപ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ ശ്രമം നടന്നെങ്കിലും അവര്‍ കൈരളി തിയറ്ററില്‍ എത്തിയതോടെ ആ ശ്രമം പൊലീസ് ഉപേക്ഷിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു മേളയുടെ വക്താക്കളുടെ അവകാശവാദം.

    ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപെടുന്ന മിക്ക വിദേശചിത്രങ്ങളും സെന്‍സര്‍ ചെയ്യാത്തവയാണെന്ന ഉത്തമബോദ്ധ്യമുള്ളവരോടാണ് സംഘാടകര്‍ ഇത്തരം മുടന്തന്‍ന്യായങ്ങള്‍ നിരത്തുന്നത്.

    പ്രതിലോഭപരമായ ആശയങ്ങളും വലിയതോതില്‍ സെക്‌സും വയലന്‍സുമുള്ള വിദേശചിത്രങ്ങള്‍ക്ക് മേളയില്‍ പച്ചകൊടി കാണിക്കുമ്പോള്‍ സ്വന്തം ചിത്രങ്ങളോട് ചിറ്റമ്മ നയം കാണിക്കുന്ന രീതിയേയും അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശത്തെനിഷേധിക്കലും പ്രതിഷേധയോഗത്തില്‍ ചോദ്യം ചേയ്യപ്പെട്ടു.

    കൂരീപ്പുഴ ശ്രീകുമാര്‍, ജെ. ദേവിക, കണ്ടല്‍ പൊക്കുടന്‍, പ്രകാശ് ബാരേ തുടങ്ങി നിരവധി പേര്‍ പ്രധിഷേധിച്ചു. ഒറ്റപ്രദര്‍ശനത്തേടെ ദീപാ മേത്തയുടെ മ്ഡ് നൈറ്റ് ചില്‍ഡ്രനും അധികൃതര്‍ തടഞ്ഞുവെച്ചിരിക്കയാണ് മേളയില്‍.

    വിമര്‍ശനങ്ങളെ ആരോഗ്യപരമായി നേരിടാന്‍ ശ്രമിക്കാത്ത ഭരണകൂടത്തിന്റെ ദളിത് വിരുദ്ധ നീക്കങ്ങള്‍ക്ക് നല്ല ഉദാഹരണമാണ് ജബ്ബാര്‍ പട്ടേലിന്റെ അംബേദ്ക്കറിന് ഇനിയും അനുമതികൊടുത്തിട്ടില്ല എന്നത്. മലയാളിയായ ജയന്‍ ചെറിയാന്റെ പപ്പിലിയോ ബുദ്ധയ്ക്ക് ഇനി എന്ന് നീതി ലഭിക്കുമോ ആവോ...

    English summary
    The parallel screening of Jayan Cherian’s controversial film Papilio Buddha, scheduled at the Co-Bank Towers here, was aborted at the last minute on Thursday.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X