twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിജുമേനോനും കുഞ്ചാക്കോ ബോബനുമെതിരേ കേസ്

    By Ajith Babu
    |

    Romans
    നടന്മാരായ ബിജുമേനോനും കുഞ്ചാക്കോ ബോബനുമെതിരേ കേസ്. ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. റോമന്‍സ് എന്ന സിനിമയിലൂടെ കത്തോലിക്ക സമുദായത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നുവെന്ന പരാതിയിലാണു നടപടി. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കെറ്റ് ബോബന്‍ തെക്കേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

    ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവേല്‍ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് വൈ.വി.രാജേഷ് എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി, ചങ്ങനാശേരി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    അതേസമയം സൂപ്പര്‍ഹിറ്റിലേക്ക് കുതിയ്ക്കുന്ന റോമന്‍സിനെതിരെ ചങ്ങനാശ്ശേരി അതിരൂപത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
    വിശ്വാസികള്‍ പരിപാവനമായി കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൗരോഹിത്യത്തെയും വിശുദ്ധകുര്‍ബ്ബാനയെയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്തത് അത്യന്തം പ്രകോപനപരവും ഹീനവുമായ നടപടിയാണെന്നാണ് ചങ്ങനാശ്ശേരി അതിരൂപതയുമായി ബന്ധപ്പെട്ട സംഘടനകള്‍ കുറ്റപ്പെടുത്തി.

    സിനിമയുടെ വാണിജ്യവിജയം ലാക്കാക്കി മതപ്രതീകങ്ങളെയും നേതൃത്ത്വത്തെയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സിനിമാ സംസ്‌കാരത്തില്‍ സംഘടനകളുടെ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ചിത്രത്തില്‍ കള്ളന്മാരുടെ പ്രതിമ സ്ഥാപിച്ച് നടത്തുന്ന പ്രാര്‍ത്ഥന വിശുദ്ധരെയും സഭയെയും പരിഹസിക്കുന്നതാണ്.

    English summary
    A case was filed against Malayalam film actors Kunchako Boban and Biju Menon over their derogatory dialogues about the Catholic community and the priests in the film Romans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X