twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെല്ലുലോയ്ഡ് വിവാദം തെറ്റിദ്ധാരണമൂലം: എം രഞ്ജിത്ത്

    By Super
    |

    കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിനെതിരെയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും അവസാനിക്കുന്നില്ല. ചിത്രത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാകരനെയും മലയാറ്റൂര്‍ രാമകൃഷ്ണനെയും മോശമായി ചിത്രീകരിച്ചുവെന്നതിനെച്ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണമൂലമുള്ള വിവാദങ്ങളാണെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ എം രഞ്ജിത്ത് പറയുന്നത്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെസി ഡാനിയേലിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയാണ് കമല്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ അനന്തരവന്‍ കൂടിയാണ് എം രഞ്ജിത്ത്.

    അമ്മാവന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന് കരുണാകരനെയോ അന്നത്തെ കോണ്‍ഗ്രസ്മന്ത്രിസഭയെയോ ചളിവാരിത്തേയ്ക്കുകയെന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹവും തന്റെ അച്ഛനും കോണ്‍ഗ്രസുമായി എന്നും നല്ല ബന്ധമുള്ളയാളുകളായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു. തലമുറകളായി ഞങ്ങളുടെ കുടുംബം കോണ്‍ഗ്രസുകാരാണ്, അതിനാല്‍ത്തന്നെ കോണ്‍ഗ്രസിനെയോ അതിലെ സമുന്നതരായ നേതാക്കളേയോ ചളിവാരിത്തേയ്ക്കാനുള്ള ശ്രമം ഞങ്ങളില്‍ ആരുടെയും ഭാഗത്തുനിന്നുണ്ടാകില്ല. അമ്മാവന് പഴയകാല കോണ്‍ഗ്രസ് നേതാക്കളെല്ലാവരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്.

    Celluloid

    പക്ഷേ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ സത്യങ്ങള്‍ മാത്രമാണ് അദ്ദേഹം എഴുതിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതുപോലെ പുസ്തകം വായിക്കാതെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാത്രം കണക്കിലെടുത്തവരാണ് വിവാദത്തിന് പിന്നില്‍, പുസ്തകത്തില്‍ കരുണാകരനെ അവഹേളിക്കുന്നരീതിയില്‍ ഒരുവരിപോലുമില്ല.

    വിഗതകുമാരനെടുത്ത ജെ സി ഡാനിയേലിന് വേണ്ടി എന്റെ അമ്മാവന്‍ പൊരുതിയെങ്കിലും ആരും അദ്ദേഹത്തെ പിന്തുണച്ചില്ല. അന്വേഷിച്ചുചെല്ലുകയാണെങ്കില്‍ പഴയസര്‍ക്കാര്‍ രേഖകലില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിയ്ക്കും. ആദ്യചിത്രം ടിആര്‍ സുന്ദരത്തിന്റെ ബാലന്‍ ആണെന്ന് പറയുന്ന രേഖകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകണം. 1973ല്‍ ഫിലിം ജേര്‍ണലിസ്റ്റായിരുന്ന അമ്മാവന്‍ ഡാനിയേലാണ് ആദ്യചിത്രമെുടത്തതെന്ന് കാണിച്ചുകൊണ്ട് നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് അവര്‍ മറുപടി അയയ്ക്കുകയും ചെയ്തിരുന്നു.

    ഡാനിയേല്‍ ജീവിച്ചിരുന്ന കാലമായിട്ടുകൂടി അധികൃതര്‍ ആരും തന്നെ ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചില്ല, അമ്പേ അവഗണിച്ചുകളയുകയാണ് ചെയ്തത്. ഇതെല്ലാം നിഷേധിക്കാനാവാതെ ചരിത്രത്തിന്റെ ഭാഗമായിക്കിടക്കുന്നകാര്യങ്ങളാണ്. അമ്മാവന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സെല്ലുലോയ്ഡ് എടുത്തതെന്നതിനാല്‍ത്തന്നെ ഇക്കാര്യങ്ങളെല്ലാം അതില്‍ പ്രതിഫലിയ്ക്കുകയും ചെയ്തു.

    കെ മുരളീധരന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കരുണാകരനേയോ കോണ്‍ഗ്രസിനേയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണകള്‍ മൂലം സംഭവിച്ചതാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. പക്ഷേ ജെ സി ഡാനിയേലിനും അദ്ദേഹത്തിന്റെ ചിത്രത്തിനും അന്നത്തെക്കാലത്ത് സര്‍ക്കാറും ഫിലിം ചേംബറുമൊന്നും വേണ്ട പരിഗണന നല്‍കിയില്ലെന്നകാര്യം ചരിത്രസത്യമാണ്, അക്കാര്യത്തില്‍ അങ്ങേയറ്റം വേദനയുമുണ്ട്- രഞ്ജിത്ത് പറയുന്നു.

    1966 മെയ് രണ്ടിനാണ് അമ്മാവന്‍ ജെസി ഡാനിയേലിനെ കണ്ടുമുട്ടുന്നത്. അവിടുന്നങ്ങോട്ട് വര്‍ഷങ്ങളോളും ഇതിന് പിന്നെല സത്യം കണ്ടെത്താന്‍ അമ്മാവന്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കരുണാകരന്‍ ഇക്കാര്യങ്ങള്‍ അവഗണിച്ചുകളഞ്ഞുവെന്നകാര്യം സത്യം തന്നെയാണ്. മലയാറ്റൂര്‍ രാമകൃഷ്ണനെപ്പോലെയുള്ള ആളുകളും ഇക്കാര്യത്തില്‍ വേണ്ടത് ചെയ്തിട്ടില്ല. ഇന്നത്തെപ്പോലെ എല്ലാപ്രശ്‌നങ്ങളും പൊക്കിക്കൊണ്ടുവന്ന് ജനശ്രദ്ധയിലെത്തിക്കാന്‍ അന്ന് വേണ്ടത്ര മാധ്യമങ്ങള്‍ പോലുമില്ലാത്തകാലമായിരുന്നു- രഞ്ജിത്ത് പറയുന്നു.

    English summary
    The controversy over Kamal's Prithviraj-starrer, Celluloid, rages on in Kerala after the late Chief Minister K Karunakaran and Malayatoor Ramakrishnan were mentioned by its makers as those responsible for denying justice to J C Daniel. However, producer M Renjith, the nephew of Chelangatt Gopalakrishnan, whose biography on Daniel served as the movie's basis, says that
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X