twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹാത്മഗാന്ധിയുടെ കൊലപാതകം ദൃശ്യവത്ക്കരിക്കുന്നു

    By Leena Thomas
    |

    Gandhiji
    ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊലപാതകം ദൃശ്യവത്ക്കരിക്കാനൊരുങ്ങുന്നു. മഹാത്മഗാന്ധിജിയുടെ കൊലപാതകത്തെ പറ്റി മനോഹര്‍ മല്‍ഗോന്‍കര്‍ രചിച്ച മഹാതമഗാന്ധിയെ വധിച്ചവര്‍ (the men who killed gandhi) എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് പുതിയ സിനിമ. പുസ്തകത്തെ ആസ്പദമാക്കി സിദ്ധാര്‍ത്ഥ് സെന്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോളി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാര അവകാശം നേടിയത് സിനിടെക് ഫിലിംസാണ്.

    ഹിന്ദുമത തീവ്രതയാണ് ഗാന്ധിജിയുടെ കൊലപാതകത്തിനു കാരണം. ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സെയും അനുചരന്മാരെപറ്റിയുമാണ് മനോഹര്‍ മല്‍ഗോന്‍കറുടെ പുസ്തകത്തില്‍ പറയുന്നത്.

    ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയിരുന്നു. മുസ്ലീം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്ന് വിശ്വസിച്ച ഹിന്ദുക്കള്‍ ഗാന്ധിജിയെ വെറുത്തിരുന്നതായും ഇന്ത്യാവിഭജനക്കാലത്തെ വര്‍ഗീയലഹളകളില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതിന് ഗാന്ധിജിയാണുത്തരവാദിയാണെന്നും അവര്‍ വിശ്വസിച്ചു. ഇതാണ് ഗാന്ധിജിയുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണമായി കണക്കാക്കുന്നത്.

    ഈ പുസ്തകത്തില്‍ ഗാന്ധിജിയെ കൊല്ലാനുള്ള വ്യക്തമായ കാരണവും അതിന്റെ പിന്നിലുള്ള രാഷ്ട്രിയ പ്രചോദനവുമാണ് ഇതിവൃത്തം. കൊലപാതകത്തെ പറ്റിയുള്ള പൂര്‍ണ്ണവിവരങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, ഗോപാല്‍ ഗോഡ്‌സെ, വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പദ്‌വ, എന്നിവരായിരുന്നു ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലുള്ള വ്യക്തികള്‍.

    2014 ജനുവരിയില്‍ ഗാന്ധിജിയുടെ 66ാം ചരമവാര്‍ഷികത്തില്‍ ചിത്രം പുറത്തിറക്കാനാകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 15നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. മഹാത്മഗാന്ധിയുടെ ജീവിതത്തെ പറ്റി റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ചിത്രം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തങ്ങളുടെ ഹീറോ ആയി കാണുന്ന മഹാത്മഗാന്ധിയെ പറ്റിയുള്ള ഈ സിനിമയും ലോക ശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ

    English summary
    Chronicling the sinister plot by Nathuram Godse and his partners to kill the 'Mahatma', Manohar Malgonkar's book 'The Men Who Killed Gandhi' would soon be made into a film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X