twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യഥാര്‍ത്ഥത്തില്‍ ഞാനൊരു ഫെമിനിസ്റ്റാണ്: രഞ്ജിനി

    By Super
    |

    Ranjini Haridas
    ടെലിവിഷന്‍ അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസിനെ സംബന്ധിച്ച് ചലച്ചിത്രലോകത്തെ അരങ്ങേറ്റം ടിവി പരിപാടികളുടേത് പോലെ അത്ര വിജയകരമായിട്ടില്ല. രഞ്ജിനി ആദ്യമായി അഭിനയിച്ച എന്‍ട്രിയെന്ന ചിത്രം പ്രദര്‍ശനവിജയം നേടാത്തൊരു ചിത്രമായിരുന്നു. പക്ഷേ ആദ്യത്തെ പരാജയം കൊണ്ട് അഭിനയരംഗത്തുനിന്നും പിന്‍മാറാന്‍ രഞ്ജിനി തയ്യാറല്ല, വീണ്ടുമൊരു ചിത്രത്തില്‍ക്കൂടി ഭാഗ്യപരീക്ഷണം നടത്തുകയാണ് രഞ്ജിനി.

    സംവിധായകന്‍ ശ്യാമിന്റെ ഒറ്റയൊരുത്തിയും ശരിയല്ല എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി വീണ്ടുമെത്തുന്നത്. ഇതില്‍ ഒരു ഫെമിനിസ്റ്റിന്റെ റോളിലാണ് രഞ്ജിനി അഭിനയിക്കുന്നത്. രഞ്ജിനി പറയുന്നത് ഈ റോളിന് യഥാര്‍ത്ഥ ജീവിതത്തിലെ താനുമായി ഏറെ സാമ്യങ്ങളുണ്ടെന്നാണ്, അതായത് യഥാര്‍ത്ഥ ജീവിതത്തല്‍ രഞ്ജിനിയും ഒരു ഫെമിനിസ്റ്റാണെന്നുതന്നെയാണ് പറഞ്ഞുവരുന്നത്. എന്‍ട്രിയില്‍ ഒരു വനിതാ പൊലീസിന്റെ വേഷത്തിലായിരുന്നു രഞ്ജിനിയെത്തിയത്. എന്നാല്‍ ഇത്തവണ കായല്‍ എന്ന ഫെമിസ്റ്റായിട്ടാണ് എത്തുന്നത്.

    നീ കൊ ഞാ ടാ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രവീണാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രണയപരാജയത്തിന് ശേഷം ഒരു പുരുഷന് സ്ത്രീകളോട് തോന്നുന്ന വിദ്വേഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീശാക്തീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ചിത്രമാണിത്, കഥ പുരോഗമിക്കുന്നത് ഒരു പുരുഷന്റെ വീക്ഷണകോണില്‍ നിന്നാണെന്ന് മാത്രം.

    ഇത്തരമൊരു റോള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് രഞ്ജിനി പറയുന്നു. സ്വന്തം ജീവിതത്തിലുണ്ടായ ഒരു സംഭവവുമായി ചിത്രത്തിന് സാമ്യമുണ്ടെന്നും താരം പറയുന്നു. കഥാപാത്രമായ കായല്‍ ശക്തമായ ഒരു കഥാപാത്രമാണ്. ജീവിതത്തില്‍ ഞാനുമൊരു ഫെമിനിസ്റ്റാണ്. പ്രേക്ഷകരെ സംബന്ധിച്ച് ഈ ചിത്രം വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും- രഞ്ജിനി പറയുന്നു.

    പേര് ഒറ്റ ഒരുത്തിയും ശരിയല്ലയെന്നാണെങ്കിലും ഈ ചിത്രം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതല്ലെന്ന് സംവിധായകന്‍ ശ്യാം പറയുന്നു. എല്ലാ സ്ത്രീപക്ഷ ചിത്രങ്ങളുടെ സ്ത്രീകളുടെ ദുരന്തകഥകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ ഈ ചിത്രം പുരുഷനിലൂടെ സ്ത്രീയെ കാണുകയാണ് ചെയ്യുന്നത്. രഞ്ജിനിയ്ക്കും പ്രവീണിനുമൊപ്പം ഗിരീഷ് പരമേശ്വറും മരിയ ജോസഫും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

    അഭിനയത്തോട് താല്‍പര്യമുണ്ടെങ്കിലും ടിവി അവതാരകയുടെ ജോലിതന്നെയാണ് തനിയ്‌ക്കേറ്റവും പ്രിയപ്പെട്ടതാണെന്നാണ് രഞ്ജിനി പറയുന്നത്. ടിവിയും പുറത്തുമായി ഒട്ടേറെ പരിപാടികളാണ് രഞ്ജിനി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലയില്‍ മാറ്റിനിര്‍ത്താനാവാത്ത വ്യക്തിത്വമായി രഞ്ജിനി മാറിക്കഴിഞ്ഞിട്ടുണ്ട്.

    English summary
    It seems like anchor-turned-actress Ranjini Haridas has struck gold by bagging a role that is true to her real self.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X