twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതിയെ കാണാന്‍ ജോര്‍ജ്ജ് അനുവദിക്കുന്നില്ല

    By Super
    |

    Sreeelakshmi
    തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിന്റെ രണ്ടാംവിവാഹത്തിലെ മകള്‍ ശ്രീലക്ഷ്മി വീണ്ടും വാര്‍ത്തകളില്‍. ഇത്തവണ അച്ഛനെ കാണാന്‍ അനുവാദം ലഭിയ്ക്കണമെന്നാവശ്യപ്പെട്ട് ശ്രീലക്ഷ്മി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ കാണാനെത്തിയിരിക്കുകയാണ്.

    സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം വിഎസിനെ കാണാനെത്തിയത്. പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ആണ് ജഗതിയുടെ മകള്‍ പാര്‍വ്വതിയുടെ ഭര്‍ത്താവ്. ഈ ബന്ധം കാരണമാണ് തനിയ്ക്ക് പിതാവിനെ കാണാനുള്ള അവസരം പിസി ജോര്‍ജ്ജ് നിഷേധിക്കുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

    അമ്മ ശ്രീകലയോടൊപ്പമാണ് ശ്രീലക്ഷ്മി വിഎസിനെ കാണാനെത്തിയത്. അച്ഛനെ ഒരു നോക്ക് കാണണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ പിസി ജോര്‍ജ്ജ് ഇതില്‍ ഇടപെടുന്നു. അദ്ദേഹം എന്തിനാണ് ഞങ്ങളുടെ കുടുംബകാര്യങ്ങളില്‍ ഇടപെടുന്നത് എന്നറിയില്ല- വിഎസിനെ കാണാനെത്തിയ ശ്രീലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

    പിസി ജോര്‍ജ്ജ് കാരണം ഞങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കോടതി ഉത്തരവുമായി വെല്ലൂരില്‍ അച്ഛനെ കാണാന്‍ പോയിരുന്നു. ഞങ്ങളെ തടയില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞത്. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരം അവിടെ ഞങ്ങളെ തടയുകയാണുണ്ടായത്- ശ്രീലക്ഷ്മി ആരോപിച്ചു.

    മാര്‍ച്ച് 5ന് ചൊവ്വാഴ്ച ജഗതി ശ്രീകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് ജഗതിയുടെ മകള്‍ വിഎസിന് പരാതി നല്‍കിയത്. മാര്‍ച്ച് 1ന് വെള്ളിയാഴ്ചയാണ് ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത് പേയാട്ടുള്ള വസതിയില്‍ എത്തിയത്.

    പിതാവ് സുഖമില്ലാതിരുന്ന കാലത്താണ് മകളും ഭാര്യയുമാണെന്ന് അവകാശപ്പെട്ട് ശ്രീലക്ഷ്മിയും അമ്മയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ഇതൊരു തരം മുതലെടുക്കല്‍ തന്ത്രമായിട്ടേ കാണാന്‍ കഴിയുകയുള്ളുവെന്നും ജഗതിയുടെ മൂത്തമകള്‍ പാര്‍വ്വതി നേരത്തേ പറഞ്ഞിരുന്നു.

    English summary
    Jagathy Sreekumar's daughter Sreelakshmi met VS Achuthanandal yesterday with a petition against Chier Wip PC Gerge. She alleged that PC George did not allow her to viist father who is recovering from ailments.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X