Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు

വിജയം കൊയ്യാന്‍ ഫഹദിനെ വിടാതെ ലിജോ

Posted by:
Published: Monday, April 22, 2013, 12:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിജയം കൊയ്യാന്‍ ഫഹദിനെ വിടാതെ ലിജോ
 

ആമേന്‍ എന്ന വിജയചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഫഹദ് ഫാസിലിനെ വിടുന്ന ലക്ഷണമില്ല. കഴിഞ്ഞ ദിവസമാണ് തന്റെ അടുത്ത ചിത്രത്തിലും ലിജോ ഫഹദ്-ഇന്ദ്രജിത്ത് ടീമിനെത്തന്നെയാണ് നായകകഥാപാത്രങ്ങളിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നതെന്ന വാര്‍ത്ത വന്നത്. അതിന് പിന്നാലെ ഇപ്പോള്‍ ലിജോ ഡിസ്‌കോ എന്ന ചിത്രം കഴിഞ്ഞ് ചെയ്യുന്ന ചിത്രത്തിലും ഫഹദ് തന്നെയാണ് നായകന്‍ എന്നാണ് കേള്‍ക്കുന്നത്. നായ്‌വേട്ട എന്നാണ് അടുത്ത ചിത്രത്തിന്റെ പേര്. ഇതിന്റെ ചിത്രീകരണം 2014ലാണത്രേ തുടങ്ങുക.

2013 അവസാനം ഡിസ്‌കോ തിയേറ്ററില്‍ എത്തിക്കാനാണ് ലിജോയുടെ പരിപാടി. അത് കഴിഞ്ഞായിരിക്കും നായ്‌വേട്ടയുടെ ചിത്രീകരണം തുടങ്ങുക. ഡിസ്‌കോ തിയേറ്ററില്‍ എത്തിക്കഴിഞ്ഞുമാത്രമേ ഫഹദുമായി ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് തനിയ്ക്ക് എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ലിജോ പറയുന്നത്. ഫഹദ് അഭിനയിച്ച ഫ്രൈഡേ എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയ നജീം കോയയായിരിക്കും നായ്‌വേട്ടയ്ക്ക് തിരക്കഥയെഴുതുന്നതെന്നാണ് സൂചന.

ഭൂരിഭാഗവും ഗോവയില്‍ വച്ച് ചിത്രീകരിക്കുന്ന 'ഡിസ്‌കോ' ഹോളിവുഡ് ചിത്രമായ 'ഹാംഓവറി'ല്‍ നിന്ന് ആശയം കടമെടുത്ത് ഒരുക്കുന്നതാണെന്ന് റിപ്പോര്‍ട്ടു വന്നിരുന്നു. എന്നാല്‍ തന്റെ ഡിസ്‌കോ ഏതെങ്കിലും ചിത്രത്തിന്റെ റീമേക്കായിരിക്കില്ലെന്നും, ഇനിയും തിരക്കഥാരചന ആരംഭിച്ചിട്ടില്ലാത്ത ഈ ചിത്രം ആമേനില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനാവൂ എന്നുമാണ് ലിജോയുടെ നിലപാട്.

English summary
Director Lijo Jose Pellissery decided to give the leade role of his new movie Neyvetta to Fahad Fazil.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter