twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് രാഷ്ട്രീയമുണ്ട്

    By Meera Balan
    |

    കൊച്ചി: സശ്രദ്ധം സിനിമയെ നിരീക്ഷിക്കുകയാണെങ്കില്‍ എല്ലാ സിനിമയ്ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്ന് മനസിലാക്കാമെന്ന് സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ കമ്യൂണിസ്‌ററ് വിരുദ്ധസിനിമ അല്ലെന്നും കഥയുടെ ഗതിയില്‍ രാഷ്ട്രീയം കടന്ന് വരേണ്ടത് അനിവാര്യത ആയിരുന്നെന്നും അരുണ്‍.

    Aruhn, Kumar, Aravind

    പാര്‍ട്ടിയെയും നേതാക്കളെയും മോശവത്ക്കരിക്കുന്ന ചിത്രമാണെന്നും കടുത്ത കമ്യൂണിസ്‌റ്റ് വിരുദ്ധതയാണ് ചിത്രത്തിലുള്ളതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരേയും മോശക്കാരാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളീ ഗോപി പ്രതികരിച്ചു.ആളുകളുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നു എന്ന് കരുതി സിനിമ കമ്യൂണിസ്റ്റ് വിരുദ്ധമാണ് എന്ന നിലപാട് അംഗീകരിയക്കാനാകില്ലെന്നും മുരളിഗോപി.

    സങ്കീര്‍ണമായ കുട്ടിക്കാലത്തിലൂടെ കടന്ന് പോകുന്ന മൂന്ന് പേര്‍ മുതിര്‍ന്നശേഷം അവരുടെ ജീവിതം എങ്ങനെയായി മാറുന്നു എന്നതിനെപ്പറ്റിയാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. ഇതിനു മുന്‍പ് പുറത്തിറങ്ങിയ അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത് എന്ന സിനിമ ആര്‍എസ് എസി നോട് കൂറ് കാണിക്കുന്ന സിനിമയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

    English summary
    Arun Kumar Aravind asserts that the film is pure fiction. "There is politics only because one of the three characters is a politician. It is just part of the film and not its agenda. If you start searching for it, you will find politics in every film,"
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X