twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിങ്കം ടു എങ്ങനെ കേരളത്തില്‍ നിന്ന് കോടികള്‍ നേടി

    By Nirmal Balakrishnan
    |

    വെറും മൂന്നാംകിട സിനിമയായ സൂര്യ നായകനായ സിങ്കം ടു കേരളത്തില്‍ നിന്ന് ആദ്യവാരം വാരിയത് കോടികള്‍. കഥാമൂല്യമുള്ള മലയാള സിനിമകള്‍ ഇവിടെ തിയറ്ററില്‍ ആളെകിട്ടാതെ ഒരാഴ്ചകൊണ്ട് മാറുമ്പോള്‍ എടുത്തുപറയാന്‍ ഒരു മേന്‍മയുമില്ലാത്ത ഈ ചിത്രം എങ്ങനെ വന്‍ വിജയം നേടി?

    അവിടെയാണ് തമിഴ്‌സിനിമയുടെ മാര്‍ക്കറ്റിങ് തന്ത്രം. സൂര്യയും വിജയ് യും അജിത്തും വിക്രമുമൊക്കെ നായകരാകുന്ന ചിത്രങ്ങള്‍ ആലോചനാഘട്ടത്തില്‍ കേരളത്തിലെ വരെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത നല്‍കികൊണ്ടാണ് തമിഴ് സിനിമാപ്രവര്‍ത്തകര്‍ മാര്‍ക്കറ്റിങ് തുടങ്ങുന്നത്. കേരളത്തിലെ യുവാക്കള്‍ ഏറ്റവുമധികം ആരാധിക്കുന്നത് ബോളിവുഡ്, കോളിവുഡ് നായകന്‍മാരെയാണ്. അവരെക്കുറിച്ചുള്ള ഏതു വാര്‍ത്തയും അവര്‍ വള്ളിപുള്ളി വിടാതെ വായിക്കും. വായിക്കുമെന്നു മാത്രമല്ല അത് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്യും.

    Singam 2

    തമിഴില്‍ ഒരു സ്റ്റാര്‍ ചിത്രത്തിന്റെ പൂജ തുടങ്ങുന്നതുതന്നെ വന്‍ ആഘോഷത്തോടെയാണ്. അവിടെ തുടങ്ങുന്നു അവരുടെ രണ്ടാംഘട്ട പ്രചാരണം. മിക്കവാറും എല്ലാതാരങ്ങളെയും ആ ചടങ്ങിലേക്കു ക്ഷണിച്ചു വലിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് ആ ചടങ്ങ് സംഘടിപ്പിക്കുക. തമിഴകത്തു മാത്രമല്ല, ആന്ധ്ര, കേരളം, കര്‍ണാടകം എന്നിവിടങ്ങൡലൊക്കെ ആ ചിത്രത്തിന്റെ പ്രചാരണം തുടങ്ങുകയും ചെയ്യും. ചിത്രീകരണത്തിന്റെ ഓരോഘട്ടത്തിലും അവര്‍ ഓണ്‍ലൈന്‍ വഴി പ്രചാരണം നടത്തും.

    ഗാനചിത്രീകരണം, സിനിമയുടെ ത്രില്ലിങ് ആയ ഭാഗം എന്നിവയൊക്കെ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കും. കൊലവെറി ഗാനമൊക്കെ അങ്ങനെ പ്രചരിപ്പിച്ചതാണ്. സിനിമയുടെ ഓണ്‍ലൈന്‍ ടീസര്‍ ഉദ്ഘാടനം തന്നെ വന്‍ ചടങ്ങാണവിടെ. ഒരുദിവസം കൊണ്ട് ലക്ഷക്കണക്കിനാളുകള്‍ കണ്ട് എന്ന രീതിയിലുള്ള പ്രചാരണമാണ് പിന്നീട് അഴിച്ചുവിടുക. ചിത്രീകരണം കഴിഞ്ഞ് റിലീസിനുമുന്‍പ് നായകന്‍മാര്‍ കേരളം, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലൊക്കെ പ്രചാരണത്തിനെത്തുകയും ചെയ്യും. ഇനിചിത്രം തിയറ്ററിലെത്തിയാല്‍ മാത്രം മതി.

    ആദ്യ രണ്ടാഴ്ച കൊണ്ട് എത്ര മോശം ചിത്രമാണങ്കിലും കേരളത്തിലെ യുവാക്കള്‍ കണ്ടിരിക്കും. അങ്ങനെയൊരു വിജയമാണ് സിങ്കം ടുവും നേടിയത്. റിലീസിനു മുന്‍പ് സൂര്യ കൊച്ചിയിലെത്തി ചാനലില്‍ പ്രത്യക്ഷപ്പെട്ടു, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി ഇതൊക്കെ സിനിമയ്ക്കു ലഭിക്കുന്ന പ്രചാരണം എത്രയാണെന്ന് ഇവിടെയുള്ള സിനിമാക്കാര്‍ക്ക് അറിയില്ല. ഇനിയും ഓണ്‍ലൈന്‍ പ്രൊമോഷന്‍ പോലും തുടങ്ങാത്തവരാണ് കേരളത്തിലെ സിനിമക്കാര്‍.

    അടുത്തിടെ റിലീസായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം. നല്ല ചിത്രമായിട്ടുപോലും വേണ്ടതുപോലെ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിച്ചില്ല. കേരളത്തില്‍ ഒരു ചിത്രം റിലീസ് ചെയ്താല്‍ അതിലെ താരങ്ങളും അണിയറക്കാരും ഏതെങ്കിലും ചാലനില്‍ വന്ന് വലിയവായിലെ വര്‍ത്തമാനം പറയും. അതുകാണുന്ന ആരും പിന്നെ ആചിത്രം കാണാന്‍ പോകില്ല. എന്താണ് സംസാരിക്കേണ്ടതെന്നറിയാത്തവരാണ് ഇവിടുത്തെ പ്രധാന യുവതാരങ്ങളൊക്കെ. എല്ലാവരും ദക്ഷിണേന്ത്യയില്‍ ആദ്യമായി ഇംഗ്ലിഷ് പറയുന്ന നായകന്‍മാരായി മാറും.

    സിനിമാ മാര്‍ക്കറ്റിങ്ങിന്് എത്രെയെത്ര സാധ്യതകളാണ് ഇന്നുള്ളത്. അതൊന്നും ഇവിടെയാരും ഉപയോഗിക്കുന്നില്ല. ആകെ ഉപയോഗിച്ചത് ആഷിഖ് അബു മാത്രമാണ്. 22 എഫ്‌കെയ്ക്ക് ലഭിച്ചത് ഓണ്‍ലൈന്‍ പബ്ലിസിറ്രിയായിരുന്നു. അതുകണ്ട് മറ്റൊരു ചിത്രവും ആ വഴിക്കു പോയില്ല. പാവം വിഡ്ഢികളായ കുറേ നിര്‍മാതാക്കളുടെ പണം നഷ്ടപ്പെടുമെന്നു മാത്രം.

    English summary
    In Kerala Surya's film Singam 2 collected crores in first weeks.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X