Don't Miss!
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
അമ്മയാകാന്‍ വയ്യാത്തതുകൊണ്ടോ ഇഷയ്ക്ക് തിരക്ക്?
ഫഹദ് ഫാസില്‍ നായകനാകുന്ന 'വണ്‍ ബൈ ടു'വില്‍ ഇഷാ തല്‍വാര്‍ നായികയാകില്ല. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടുവില്‍ ഫഹദിന്റെ നായികയായി ഇഷ അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് 'നാടോടികള്‍' എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബധിരയും മൂകയുമായ നടി അഭിനയയാണ് നായികയെന്നാണ്.
ഇഷയുടെ തിരക്ക് മൂലമാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഫഹദിന്റെ ഭാര്യയായി അഭിനയിക്കുന്ന ചിത്രത്തില്‍ അഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ടതു കൊണ്ടാണ് ഇഷ ചിത്രം ഒഴിവാക്കിയതെന്നാണ് പാപ്പരാസികള്‍ പറഞ്ഞുപരത്തുന്നത്.
ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് വണ്‍ ബൈ ടു. അന്വേണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ട്രിവാഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഹണി റോസ് ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലെത്തുന്നുണ്ട്. മുരളി ഗോപിയാണ് ഹണിയുടെ നായകന്. സംവിധായകന് ശ്യാമപ്രസാദും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
തമിഴിലെ മുന്‍ നിര തിരക്കഥാകൃത്തായ ജയമോഹന് ഒഴിമുറി എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ തിരക്കഥയൊരുക്കുന്നതും വണ്‍ ബൈ ടുവിനു വേണ്ടിയാണ്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാജേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് തോമസാണ്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി