Don't Miss!
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ അഭിരാമി വീണ്ടും
തിരിച്ചുവരവിലെ ആദ്യ ചിത്രം റീലീസാകും മുമ്പ് തന്നെ നടി അഭിരാമിയ്ക്ക് മലയാളത്തില്‍ വീണ്ടും അവസരം. മാധവ് രാമദാസ് ഒരുക്കുന്ന അപ്പോത്തിക്കിരിയെന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായിക്കൊണ്ടാണ് ഏറെനാളുള്ക്ക് ശേഷം അഭിരാമി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. അപ്പോത്തിക്കിരി റിലീസിന് തയ്യാറിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു ചിത്രത്തിലും പ്രധാന വേഷത്തില്‍ എത്തുകയാണ് അഭിരാമി.
മനോജ് പാലോടിന്റെ ആദ്യ ചിത്രമായ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ പൊലീസുകാരിയായിട്ടാണ് അഭിരാമിയെത്തുന്നത്. വനിതാ പോലീസ് സ്റ്റേഷനിലെ പുരുഷ ഡ്രൈവറുടെ കഥ പറയുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനാകുന്നത്. ചിത്രത്തില്‍ എസ്ഐ അരുന്ധതി വര്‍മ്മയായിട്ടാണ് അഭിരാമി വേഷമിടുന്നത്.
പത്തോളം വനിതാ പൊലീസുകാരും ഒരു എസ്ഐയുമുള്ള വനിതാ സ്റ്റേഷനിലേയ്ക്ക് ഡ്രൈവറായി എത്തുകയാണ് രാമകൃഷ്ണന് എന്ന ചെറുപ്പക്കാരന് തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നേരത്തേ രമ്യ കൃഷ്ണനെയായിരുന്നു എസ്ഐയുടെ റോളിലേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് രമ്യയ്ക്ക് അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അണിയറക്കാര്‍ അഭിരാമിയെ എസ്ഐ ആക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.
തമ്പി ആന്റണി, സുധീര്‍ കരമന, സുനില്‍ സുഖദ, ഷൈജു, ജനനി അയ്യര്‍, ലെന, രചന നാരായണന്‍കുട്ടി, ശ്രുതി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു പ്രധാന താരങ്ങള്‍. ഗണേഷ് ഫിലിംസിന്റെ ബാനറില്‍ രവി കൊട്ടാരക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മനോജ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ്.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ