twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയത്തിനും വക്കീല്‍ പണിക്കും റിട്ടയര്‍മെന്റില്ല

    By Aswathi
    |

    'മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള' എന്ന ചിത്രത്തല്‍ വന്ന പതിമൂന്ന് വസ്സുകാരന്‍ പയ്യനല്ല ഇപ്പോള്‍ ബൈജു. മലയാളികളുടെ കണ്ണിന്‍ മുന്നില്‍ സിനിമയിലൂടെ തന്നെയായിരുന്നു ബൈജുവിന്റെ വളര്‍ച്ച. പക്ഷെ ഇടക്കാലത്ത് ചില പൊലീസും കേസുമൊക്കെയായപ്പോള്‍ സിനിമയില്‍ അവസരം കുറഞ്ഞു. വല്ലപ്പോഴും ചെറിയൊരു വേഷത്തില്‍ വന്ന് അഭിനയിച്ചു മടങ്ങിപ്പോവും.

    സിനിമയെ മാത്രം പ്രതീക്ഷിച്ച് നില്‍ക്കാന്‍ കഴിയില്ല എന്നത് മനസ്സിലാക്കിയതുകൊണ്ടാവാം ബൈജു ഇടയ്ക്ക് ചില ബിസ്‌നസിലേക്കൊക്കെ തിരിഞ്ഞു. ഇപ്പോള്‍ ഒരു ബേക്കറിയും തുറന്നിട്ടുണ്ട്. ഒരു ഹൈടെക് ബേക്കറിയാണ് നടന്‍ തുറന്നിരിക്കുന്നത്. ബേക്കറിയോടുള്ള ഇഷ്ടം കൊണ്ടല്ല, തന്റെ കൈയ്യിലുള്ള കാശുകൊണ്ട് ഇതേ തുടങ്ങാന്‍ കഴിയൂ എന്നറിഞ്ഞതുകൊണ്ടാണ് ബേക്കറി തുടങ്ങിയതെന്ന് ബൈജു പറഞ്ഞു.

    baiju

    ഇടയ്ക്ക് റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ഒന്നു പയറ്റിനോക്കി. സ്ഥലം വാങ്ങിയതല്ലാതെ വില്‍ക്കാന്‍ പറ്റിയില്ല. അഭിനയത്തില്‍ ഗ്യാപ്പ് വരുമ്പോള്‍ ക്ലബ്ബില്‍ പോയി ഷട്ടില്‍ കളിക്കും. ചിലപ്പോള്‍ ചീട്ടുകളിയുണ്ടാവും. അതുമല്ലെങ്കില്‍ വെള്ളമടി. മദ്യപിക്കുന്നത് തെറ്റായി കരുതുന്നില്ല. സര്‍ക്കാരിന് മദ്യം വില്‍ക്കാമെങ്കില്‍ നമുക്കത് കഴിച്ചുകൂടെ? ഇതെല്ലാം ചെയ്യുകയും ചെയ്യില്ലെന്ന് പുറത്തുപറയുകയും ചെയ്യുന്നതാണ് തെറ്റ് എന്നാണ് ബൈജുവിന്റെ പക്ഷം

    സിനിമയില്‍ ഇടയ്ക്കിടയ്ക്ക് അഭിനയിക്കേണ്ടത് ആവശ്യമാണ്. ഒരു റോള്‍ കിട്ടാന്‍ വേണ്ടി ലക്ഷക്കണക്കിനാളുകള്‍ പുറത്തു കാത്തിരിക്കുന്നുണ്ട്. അഭിനയത്തിനും വക്കീല്‍പ്പണിക്കും റിട്ടയര്‍മെന്റില്ല. ആരോഗ്യമുള്ളിടത്തോളം ചെയ്യാം- ബൈജു പറഞ്ഞു. 'അപ്പ് ആന്റ് ഡൗണ്‍ മുകളിലൊരാളുണ്ട്' എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ ജീന്‍ മര്‍ക്കോസ് സംവിധാനം ചെയ്യുന്ന 'എയ്ഞ്ചലി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

    English summary
    Actor Baiju turn business.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X