twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാഹിത്യം രഞ്ജിത്തിനെ രക്ഷിക്കുമോ?

    By Nirmal Balakrishnan
    |

    സ്വന്തം കഥകള്‍ മലയാളിക്ക് ഇഷ്ടപ്പെടാതെ വരുമ്പോഴൊക്കെ രഞ്ജിത്ത് കൂട്ടുപിടിക്കുന്നത് മലയാളത്തിലെ സാഹിത്യസൃഷ്ടികളെയാണ്. പാലേരി മാണിക്യം എന്ന ചിത്രം ഒരുങ്ങുന്നത് ടി.പി. രാജീവന്റെ ഇതേപേരിലുള്ള നോവലില്‍ നിന്നാണ്. മമ്മൂട്ടിയായിരുന്നു ആ ചിത്രത്തിലെ നായകന്‍. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാക്കാന്‍ രഞ്ജിത്തിനു സാധിച്ചു. അതിനു ശേഷം പുറത്തു വന്ന ചില ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ വന്നപ്പോള്‍ രഞ്ജിത്ത് വീണ്ടും ടി.പി. രാജീവന്റെ സാഹിത്യസൃഷ്ടിയിലേക്കു പോയിരിക്കുകയാണ്.

    പാലേരിമാണിക്യത്തിനു ശേഷം ടി. പി. എഴുതിയ കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലാണ് ഇക്കുറി രഞ്ജിത്ത് സിനിമയാക്കുന്നത്. ആദ്യ നോവലില്‍ നായകന്‍ മമ്മൂട്ടിയായിരുന്നെങ്കില്‍ ഇക്കുറി മമ്മൂട്ടിയുടെ മകനാണ്. ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ഞാന്‍ എന്നാണു പേരിട്ടിരിക്കുന്നത്.

    dulquar-ranjith

    രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോള്‍ഡ് കോയിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം കോഴിക്കോട് ചിത്രീകരണം തുടങ്ങി. ദുല്‍ക്കര്‍ ആദ്യമായിട്ടാണ് രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജിന് മലയാള സിനിമയില്‍ നല്ലൊരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് രഞ്ജിത്തായിരുന്നു. സിനിമയില്‍ മോശം സമയത്തിലൂടെ കടന്നുപോകുന്ന ദുല്‍ക്കറിന് രഞ്ജിത്ത് മികച്ച ഭാവി നല്‍കുമെന്നാണ് എല്ലാവരും കരുതുന്നത്. മമ്മൂട്ടിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന സംവിധായകന്‍ കൂടിയാണ് രഞ്ജിത്ത്.

    ആര്‍. ഉണ്ണിയുടെ ലീല എന്ന ചെറുകഥ സിനിമയാക്കാനുള്ള ശ്രമം രഞ്ജിത്ത് നടത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ആനക്കൊമ്പിനിടയില്‍ വച്ച് യുവതിയെ ഭോഗിക്കാന്‍ ആഗ്രഹിക്കുന്ന ആളുടെ കഥയായിരുന്നു ലീല. അതുകൊണ്ടായിരുന്നു രഞ്ജിത്തിന് എതിര്‍പ്പുണ്ടായതും.

    ടി.പി. രാജീവന്‍ വീണ്ടും രഞ്ജത്തിന്റെ രക്ഷയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കാം, ദുല്‍ക്കറിന്റെയും. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം വന്‍ പരാജയമേറ്റുവാങ്ങിയതും മോഹന്‍ലാല്‍- പൃഥ്വിരാജ്- മഞ്ജുവാര്യര്‍ ചിത്രത്തില്‍ പിന്‍മാറിയതും രഞ്ജിത്തിന്റെ ഇമേജിനു കോട്ടം വരുത്തിയിരുന്നു. കോട്ടൂര്‍ ആ കോട്ടം നികത്തുമെന്ന് പ്രതീക്ഷിക്കാം.

    English summary
    Again Renjith making a movie on the bases of TP Rajive's novel, starring Dulguar Salman.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X