twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയറ്ററുകള്‍ ജനസാഗരം

    By Nirmal Balakrishnan
    |

    കേരളത്തിലെ തിയറ്ററുകളില്‍ ഇതുപോലെ ആളനക്കവും ആരവവുമുണ്ടായ കാലം അടുത്തെങ്ങുമുണ്ടായിട്ടില്ല. മോഹന്‍ലാലിന്റെ ദൃശ്യം സൂപ്പര്‍ഹിറ്റിലേക്കു കുതിക്കുന്നു, തമിഴ് ചിത്രങ്ങളായ ജില്ലയും വീരവും റിലീസ് ചെയ്തിടങ്ങളിലെല്ലാം ഹൗസ് ഫുള്‍ ആകുന്നു. സിനിമ മലയാളിക്ക് ഇത്രയും ആവേശമാണെന്ന് ഇപ്പൊഴല്ലേ മനസ്സിലായത്.

    മോഹന്‍ലാല്‍ എന്ന നടന്റെ സാന്നിധ്യം തന്നെയാണ് തിയറ്റര്‍ ഇത്രയധികം സജീവമാകാന്‍ കാരണം. ദൃശ്യത്തിലൂടെ നല്ലൊരു ചിത്രം ലാല്‍ മലയാളിക്കു സമ്മാനിച്ചപ്പോള്‍ കുടുംബപ്രേക്ഷകരെല്ലാം വീണ്ടും തിയറ്ററിലെത്തി. സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ചിത്രമായ ഒരു ഇന്ത്യന്‍ പ്രയണയകഥയും ലാല്‍ ജോസ് - ദിലീപ് ചിത്രമായ ഏഴു സുന്ദരരാത്രികളും ഒന്നിച്ചു റിലീസ് ചെയപ്പോള്‍ രണ്ടിനെയും പിന്തള്ളിയാണ് ലാല്‍ ചിത്രം മുന്നേറുന്നത്.

    Drishyam, Jilla and Veeram

    ലാലിന്റെ നല്ലൊരു ചിത്രം വന്നാല്‍ ഒരു ന്യൂജനറേഷന്‍ നായകനും സംവിധായകനും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവുകൂടിയാണിത്. ചിത്രം ഒന്നും രണ്ടും തവണ കണ്ടവര്‍ വീണ്ടും കുടുംബസമേതം തിയറ്ററിലെത്തുകയാണ്. കുടുംബപ്രേക്ഷകര്‍ ഇഷ്ടപെടുന്ന താരം ലാലിനോളം പോരാന്‍ ആരുമില്ലെന്നതിന്റെ തെളിവാണിത്.

    ജിത്തു ജോസഫ് എന്ന ബ്രില്ല്യന്റ് സംവിധായകന്‍ 2013ല്‍ മലയാളിക്കു സമ്മാനിച്ച രണ്ടാമത്തെ ഹിറ്റ് 2014ലും തരംഗമായി തുടരുകയാണ്. ദൃശ്യം റിലീസ് ചെയ്തിടങ്ങളിലെല്ലാം എന്നും ഹൗസ് ഫുള്‍ തന്നെയാണ്. ഈ ചിത്രത്തിനു ടിക്കറ്റുകിട്ടാത്തവര്‍ കാണാനുള്ളതിനാല്‍ കൂടെ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കും ആളെ കിട്ടുന്നുണ്ട്.

    ദൃശ്യത്തിനു പിന്നാലെ ലാലിന്റെ ജില്ല കൂടിയെത്തിയതോടെ യുവാക്കള്‍ മുഴുവന്‍ തിയറ്ററിനു മുന്‍പിലായി. പുലര്‍ച്ചെ മുതല്‍ തന്നെ റിലീസ് ദിനത്തില്‍ ഷോ തുടങ്ങിയിരുന്നു. ഒരുതരം ഭ്രാന്തമായ ആവേശത്തോടെയാണ് യുവാക്കള്‍ ജില്ല കാണാനെത്തിയത്. വിജയ് ആദ്യമായി ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയായതിനാല്‍ വിജയ് ഫാന്‍സുകാരും ചിത്രം കാണാനുണ്ടായിരുന്നു. ലാലിനും വിജയ്ക്കും തുല്യപ്രാധാന്യം നല്‍കികൊണ്ട് ഫാന്‍സുകാര്‍ക്കായി വേണ്ടിയൊരുക്കിയ ചിത്രമാണ് ജില്ല.

    ജില്ലയെ വെല്ലാനാണ് അജിത്തിന്റെ വീരമെത്തിയത്. മമ്മൂട്ടിയുടെ വല്യേട്ടന്റെ തമിഴ് പതിപ്പാണ് വീരം. മമ്മൂട്ടി ചെയ്ത വേഷമാണ് അജിത്തിന്. വിജയും അജിത്തും വര്‍ഷങ്ങള്‍ക്കു ശേഷം പോരാടുന്ന സമയമായതിനാല്‍ രണ്ടു ചിത്രവും വിജയിപ്പിക്കാന്‍ ഫാന്‍സുകാരും രംഗത്തുണ്ട്. ഏതായാലും കേരളത്തിലെ തിയറ്ററുകളില്‍ 2014 ഉണര്‍വിന്റെ കാലമാണ്. മലയാള സിനിമ അടച്ചുപൂട്ടലിന്റെ വക്കത്തെത്തി എന്നു വിലപിക്കുന്നവര്‍ ഇപ്പോള്‍ നമ്മുടെ തിയറ്ററുകള്‍ക്കു മുന്‍പിലൊന്നു ചെന്നുനോക്കണം.

    English summary
    All Kerala talkies are house full with newly released movies that Drisyam, Jilla and Veeram.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X