twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായക് 2: അനില്‍ കപൂര്‍ കെജ്രിവാളാകുന്നു

    |

    മുംബൈ: ഒരു സിനിമാക്കഥ പോലെയാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ദില്ലിയില്‍ ഉദിച്ചുയര്‍ന്നത്. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ഒരു പൊതുജന പ്രക്ഷോഭം പെട്ടെന്ന് ഒരു ദിവസം രാഷ്ട്രീയ പാര്‍ട്ടിയായി അവതരിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തോല്‍പിക്കുന്നു. പ്രക്ഷോഭത്തിന്റെ നേതാവ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുന്നു.

    2001 ല്‍ ഇറങ്ങിയ ഷങ്കര്‍ - അനില്‍ കപൂര്‍ ടീമിന്റെ നായക് എന്ന സിനിമയുടെ കഥയും ഏതാണ്ട് ഇതേപോലെയായിരുന്നു. ഒരുദിവസം കൊണ്ട് മുഖ്യമന്ത്രിയായ നായകന്‍ ജനങ്ങള്‍ക്ക് പ്രിയങ്കരമായ കാര്യങ്ങള്‍ ചെയ്ത് കയ്യടി വാങ്ങുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. നായക് എന്ന ചിത്രത്തില്‍ നായകനായ അനില്‍ കപൂര്‍ കെജ്രിവാളിന്റെ കഥയുമായി നായകിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍.

    Anil-kapoor

    പുതിയ ചിത്രത്തിന്റെ വിവരം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ കപൂര്‍ തന്നെയാണ് അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാണത്തിലും അനില്‍ കപൂര്‍ പങ്കാളിയാകും. ആരാണ് കെജ്രിവാളിന്റെ വേഷം ചെയ്യുക എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. നായകില്‍ വില്ലനായി വന്ന അമരീഷ് പുരി ആയിരുന്നു. രണ്ടാം ഭാഗത്തില്‍ ആരാണ് വില്ലന്‍ എന്നത് കണ്ട് തന്നെ അറിയണം.

    തമിഴില്‍ അര്‍ജ്ജുന്‍ സര്‍ജ നായകനായ മുതല്‍വന്റെ ഹിന്ദി രൂപമായിരുന്നു അനില്‍ കപൂറിന്റെ നായക്. രണ്ട് ഭാഷകളിലും ചിത്രം സൂപ്പര്‍ ഹിറ്റായി. ഷങ്കര്‍ തന്നെയാണ് ഹിന്ദിയിലും തമിഴിലും ചിത്രം സംവിധാനം ചെയ്തത്. സംഗീതം ഏ ആര്‍ റഹ്മാന്‍. അനില്‍ കപൂറിനൊപ്പം റാണി മുഖര്‍ജി, അമരീഷ് പുരി, പരേഷ് റാവല്‍, ജോണി ലീവര്‍, സൗരഭ് ശുക്ല എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍.

    English summary
    Report says that Arvind Kejriwal has become the inspiration for Anil Kapoor who is all set to make Nayak 2. 
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X