twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്യാങ്‌സ്റ്ററിന്റെ എ സര്‍ട്ടിഫിക്കറ്റ് എവിടെപ്പോയി

    |

    എ പടങ്ങളോട് പൊതുവെ മലയാളികള്‍ക്ക് അത്ര പ്രതിപത്തി പോര എന്ന സത്യം മനസിലാക്കിയിട്ടാണോ ആഷിക് അബു ഗ്യാങ്‌സ്റ്ററിന്റെ സര്‍ട്ടിഫിക്കറ്റില്‍ എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കിയത്. കുറച്ച് ദിവസം മുമ്പ് അമൃത ടി വി യില്‍ എ പടം പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ദിലീപ് ചിത്രമായ ഡോണാണ് അമൃത ടി വിക്ക് ചീത്തപ്പേരുണ്ടാക്കിയത്. ഇതൊക്കെ ഓര്‍ത്താകും ഒരു പക്ഷേ ഗ്യാങ്സ്റ്ററിന്റെ പോസ്റ്ററില്‍ നിന്നും സംവിധായകന്‍ എ ഒഴിവാക്കിയത്.

    എന്നാല്‍ സംഭവം സെന്‍സര്‍ ബോര്‍ഡ് കണ്ടുപിടിച്ചു. പുലിവാലുമായി. പോസ്റ്ററുകളില്‍ എ സര്‍ട്ടിഫിക്കറ്റ് കാണാതായതോടെ നിര്‍മാതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍. ഇതിന് വ്യക്തമായ മറുപടി കിട്ടിയില്ലെങ്കില്‍ ഗ്യാങ്സ്റ്ററിന്റെ പ്രദര്‍ശാനാനുമതി വരെ നിഷേധിക്കപ്പെടാന്‍ ഇടയുണ്ട്.

    gangster

    തീവ്രമായ വയലന്‍സ് രംഗങ്ങള്‍ ഉള്ളതിനാലാണ് ഗ്യാങ്സ്റ്ററിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് കണ്ടാല്‍ കുടുംബ പ്രേക്ഷകര്‍ പടത്തിന് കയറില്ല എന്ന തിരിച്ചറിവായിരിക്കണം പടത്തിന്റെ അണിയറക്കാരെ കൊണ്ട് പോസ്റ്ററില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നീക്കിയത് എന്നാണ് പറയപ്പെടുന്നത്. എ പടമാണെന്ന് പുറത്തറിയിക്കാതെ പ്രേക്ഷകരെ തീയറ്ററിലെത്തിക്കാനുള്ള ശ്രമമാണിതെന്നും പറയുന്നവരുണ്ട്.

    സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും മറ്റുമുള്ള നെഗറ്റീവ് റിവ്യുവിനെ അതിജീവിച്ച് ഗ്യാങ്സ്റ്റര്‍ ബോക്‌സോഫീസില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. അതിനിടെയാണ് പുതിയ വിവാദം. എന്തായാലും സെന്‍സര്‍ ബോര്‍ഡിന്റെ വെല്ലുവിളിയും മറികടന്ന് ഗ്യാങ്സ്റ്റര്‍ വന്‍ വിജയം കൊയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

    English summary
    Ashiq Aabu movie Gangster in new controversy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X