twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയുടേത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം: ആസിഫ് അലി

    By Aswathi
    |

    ആരെയും മുന്‍വിധിയോടെ സമീപിക്കരുതെന്ന് ആസിഫ് അലിയ്ക്ക് ഇപ്പോള്‍ മനസ്സിലായി. കാഴ്ചയില്‍ കാണുന്നതുപോലെയോ മറ്റൊരാള്‍ പറഞ്ഞു കേട്ടതോ സത്യമാകണമെന്നില്ല. അനുഭവിച്ചറിയണം. അതെ പൃഥ്വിരാജിന്റെ വ്യക്തിത്തെ കുറിച്ച് ആസിഫ് അലി അനുഭവിച്ചറിഞ്ഞു. ഇപ്പോള്‍ നടന്‍ പറയുന്നു, ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് പൃഥ്വിയേട്ടന്റേതെന്ന്.

    താനിതുവരെ പറഞ്ഞുകേട്ടതോ വിശ്വസിച്ച് വച്ചതോ ആയിരുന്നില്ല രാജുവേട്ടന്റെ വ്യക്തിത്വമെന്ന് ആസിഫ് പറഞ്ഞു. പൃഥ്വിരാജിനെ പോലെ ഇത്രയും പ്രതിസന്ധികള്‍ നേരിടേണ്ടവന്ന ഒരു നടന്‍ ഇന്‍സ്ട്രിയില്‍ ഉണ്ടോ എന്ന് സംശയമാണ്. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും. അതുകൊണ്ടെന്ത് ജീവിതത്തില്‍ നമുക്കൊരു പ്രതിസന്ധിഘട്ടം വന്നാല്‍ രാജുവേട്ടനോട് ചോദിക്കാം. എന്തിനുമുള്ള ഉത്തരം അദ്ദേഹത്തിന്റെ കൈയ്യിലുണ്ടാകും- ആസിഫ് അലി പറഞ്ഞു.

    asif-prithvi

    ആസിഫും പൃഥ്വിയും തമ്മില്‍ ഇടയ്‌ക്കൊരു ചെറിയ വിവാദമുണ്ടായിരുന്നു. ഒരഭിമുഖത്തില്‍ തനിക്ക് ശേഷം വരുന്ന തലമുറയ്ക്ക് ഡെഡിക്കേഷനില്ലെന്ന് പൃഥ്വി പറഞ്ഞതും മറ്റൊരു ആഭിമുഖത്തില്‍ ആസിഫ് അതിനോട് കയര്‍ത്തതുമാണ് വിവാദം. ഇപ്പോള്‍ അതില്‍ ആസിഫ് ഖേദിക്കുന്നുണ്ട്. എല്ലാം കെട്ടുകഥകള്‍ മാത്രമായിരുന്നു.

    ഏത് കാര്യത്തിലും പൃഥ്വിരാജിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ട്. അതദ്ദേഹം തുറന്ന് പറയുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് അത് വിഷമമുണ്ടാകുന്നത് ആ പറഞ്ഞതില്‍ സത്യമുള്ളതുകൊണ്ടാണ്. പൃഥ്വിരാജ് പറഞ്ഞ പല കാര്യങ്ങളും പിന്നീട് സത്യമായി വന്നതും നാം കണ്ടിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.

    'സപതമശ്രീ തസ്‌കര' എന്ന ചിത്രത്തില്‍ ഇപ്പോള്‍ ഇരുവരും ഒന്നിച്ചഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സെറ്റില്‍വച്ചാണ് ആസിഫിന് പൃഥ്വിയെ അടുത്തറിയാന്‍ സാധിച്ചതും തെറ്റിദ്ധാരണകള്‍ മാറിയതും. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കള്ളന്മാരായാണ് ഇരുവരും വേഷമിടുന്നത്.

    English summary
    Asif Ali said that Prithviraj have good personality but nobody can understand that.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X