twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് യുവാക്കളുടെ ട്വന്റി 20: അഞ്ജലി മേനോന്‍

    By Nirmal Balakrishnan
    |

    ബാംഗ്ലൂര്‍ ഡെയ്‌സ് താന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നില്ലെന്നും അന്‍വര്‍ റഷീദാണ് സംവിധാനം ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും അഞ്ജലി മേനോന്‍. രസകരമായ ഒരു കഥ പറയാനേ ആഗ്രഹിച്ചിരുന്നുള്ളൂ. ഉസ്താദ് ഹോട്ടല്‍ പോലെ കഥ തയാറാക്കി അന്‍വറിനോടു പറഞ്ഞു. അന്‍വറാണ് ഈ ചിത്രം ഞാന്‍ ചെയ്യമെന്ന് നിര്‍ബന്ധിച്ചത്- അഞ്ജലി മേനോന്‍ പറഞ്ഞു. അന്‍വറില്‍ നിന്ന് പോസിറ്റീവ് സൈന്‍ കിട്ടിയതോടെ നിരവധി ചര്‍ച്ചകളിലൂടെ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ പൂര്‍ണരൂപത്തിലെത്തി.

    യുവാക്കള്‍ സ്വാതന്ത്ര്യം വല്ലാതെ ഇഷ്ടപ്പെടുന്നവരാണ്. മലയാളി യുവാക്കള്‍ ബാംഗ്ലൂരിലെ ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ കാഴ്ചയായിട്ടാണു കാണുന്നത്. സൗഹൃദത്തിനപ്പുറമുള്ള സ്വാതന്ത്ര്യം, ഉപാധികളില്ലാത്ത സ്‌നേഹം എന്നിവയുള്ള വലിയ ചങ്ങാതിക്കൂട്ടത്തെ ധാരാളം കണ്ടിട്ടുണ്ട്. അവരില്‍ താന്‍ കണ്ട കാഴ്ചകളാണ് ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ പറഞ്ഞത്.

    anjali-menon

    ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍പോളി, നസ്രിറ, പാര്‍വതി, നിത്യ മേനോന്‍, ഇഷാ തല്‍വാര്‍ എന്നിവരിലേക്ക് സിനിമ വളര്‍ന്നത് ഓരോ കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ മുഖം തേടിപ്പോയപ്പോഴാണ്. യുവത്വത്തിന് ആഘോഷിക്കാവുന്ന ചിത്രം എന്നതിലപ്പുറം കുടുംബ പ്രേക്ഷകരെയും കൂടി ആകര്‍ഷിക്കുന്ന രീതിയിലുള്ള കംപഌറ്റ് എന്റര്‍ടെയ്‌നര്‍ എന്നരീതിയിലാണ് ചിത്രമെടുത്തിരിക്കുന്നത്. അമ്മ നിര്‍മിച്ച ട്വന്റി 20 പോലെ യുവതാരങ്ങളുടെ ട്വന്റി 20 ചിത്രമാണിതെന്ന് അഞ്ജലി പറഞ്ഞു.

    സംവിധാന്‍ അന്‍വര്‍ റഷീദിന്റെ അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റും സോഫിയാ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സും ചേര്‍ന്നു നിര്‍മിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് ഇപ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. അഞ്ജലി തിരക്കഥ എഴുതിയ മുന്‍ചിത്രമായ ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്തത് അന്‍വര്‍ റഷീദായിരുന്നു.

    English summary
    Bangalore Days is the Twenty-20 of youth says Anjali Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X