twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോണ്‍സന്റെ സംഗീതത്തിനായി ചിത്രയും ചന്ദ്രലേഖയും

    By Lakshmi
    |

    ജോണ്‍സണ്‍ സംഗീതം എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അദ്ദേഹം മറഞ്ഞുപോയെങ്കിലും അദ്ദേഹത്തിന്റെ ഈണങ്ങള്‍ സ്വര്‍ഗീയസുഖം പകര്‍ന്ന് ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ ജോണ്‍സന്റെ പുതിയൊരു ഗാനം വീണ്ടും മലയാളികള്‍ക്കായി ഒരുങ്ങുകയാണ്. മരിയ്ക്കുന്നതിന് മുമ്പ് ജോണ്‍സണ്‍ മാസ്റ്റര്‍ പാതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഒരുങ്ങുന്നത്. ഇതിന്റെ സംഗീതസംവിധാനം പൂര്‍ത്തിയാക്കിയിരിക്കുന്നത് ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സണാണ്.

    ടി ജോണ്‍ സംവിധാനം ചെയ്യുന്ന ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രലാണ് ഈ ഗാനം ആസ്വദിക്കാന്‍ കഴിയുക. ഗാനം ആലപിക്കുന്നത് കെസ് ചിത്രയും പുത്തന്‍ഗായിക ചന്ദ്രലേഖയും ചേര്‍ന്നാണ്. ജോണ്‍സണ്‍ സംഗീതം നല്‍കിയ രാജഹംസമേ എന്ന ഗാനം പാടിക്കൊണ്ടാണ് സംഗീതപ്രേമികള്‍ക്കിടയില്‍ ചന്ദ്രലേഖയെന്ന ഗായിക തരംഗമായി മാറിയത്. ജോണ്‍സന്റെ തന്നെ പുതിയൊരു ഗാനം പാടാനുള്ള ഭാഗ്യം ലഭിച്ച ചന്ദ്രലേഖയ്ക്ക് ഈ ഗാനത്തിലൂടെ മറ്റൊരു ഭാഗ്യംകൂടി കൈവന്നിരിക്കുകയാണ്. ഇഷ്ടഗായിക ചിത്രയ്‌ക്കൊപ്പം പാടാനുള്ള അവസരം ചന്ദ്രലേഖയെസംബന്ധിച്ച് വലിയ സൗഭാഗ്യം തന്നെയാണ്.

    Chandralekha with KS Chithra

    ചെന്നൈയില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റെക്കോര്‍ഡിങ് നടന്നു. ജോണ്‍സന്റെ ഒരു ഗാനം കൂടി പാടാന്‍ അവസരമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ചിത്രയും പറയുന്നു. ഒഎന്‍വി കുറുപ്പിന്റേതാണ് ഈ ഗാനത്തിന്റെ വരികള്‍. ഈ ഗാനത്തിലൂടെ ഷാന്‍ എന്നൊരു പുതിയ സംഗീതസംവിധായികയെക്കൂടി മലയാളസിനിമയ്ക്ക് ലഭിയ്ക്കുകയാണ്.

    English summary
    Youtube sensation Chandralekha had sung her first song with KS Chithra, for Shan Johnson, daughter of late music director Johnson
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X