twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് നല്ലത് പുട്ടുകച്ചവടം: പി ജയരാജന്‍

    By Lakshmi
    |

    മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിനെ ആക്ഷേപിച്ചുകൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജനപ്രിയനായ മിനിമം ഗ്യാരണ്ടി നടനെന്ന് മലയാളം അംഗീകരിച്ചിട്ടുള്ള ദിലീപിനെ മോശമായ രീതിയില്‍ ജയരാജന്‍ വിലയിരുത്തിയത്.

    ദിലീപിന് പറ്റിയ പണി പുട്ടുകച്ചവടമാണെന്നും നയകനാവാനൊന്നും ദിലീപിന് പറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നുമാണ് ജയരാജന്‍ പറഞ്ഞിരിക്കുന്നത്. ദിലീപ് കൊച്ചിയില്‍ പുട്ടുകട നടത്തുന്നുവെന്ന് വാര്‍ത്തകണ്ടു. വിവിധതരം പുട്ടുകള്‍ അവിടെ കിട്ടുമത്രേ. അയാള്‍ക്ക് അതുതന്നെയാണ് നല്ലത്. നായകനാകാനൊന്നും ദിലീപിന് പറ്റില്ലെന്നാണ് എന്റെ അഭിപ്രായം- ഇങ്ങനെയാണ് ജയരാജന്റെ വാക്കുകള്‍.

    Dileep

    അഭിമുഖത്തില്‍ ഇഷ്ടനടനാരാണെന്നുള്ള ചോദ്യത്തിന് മോഹന്‍ലാല്‍ ആണെന്നാണ് ജയരാജന്‍ മറുപടി നല്‍കിയത്. മഹാനടന്‍ എന്ന് വിളിക്കാവുന്നത് തിലകനെ മാത്രമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

    കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് വിശകലനം ചെയ്ത് വിവാദത്തിലായ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമ തികച്ചും മാര്‍ക്‌സിസ്റ്റ് വിരുദ്ധ സിനിമയാണെന്ന് ജയരാജന്‍ ആരോപിച്ചു.

    പാര്‍ട്ടിക്കെതിരായ സിനിമയാണെന്നറിഞ്ഞാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ടത്. അതില്‍ കലാമൂല്യമൊന്നുമില്ല, ഞാന്‍ കാണുമ്പോള്‍ തിരുവനന്തപുരത്തെ തിയേറ്ററില്‍ ആളുകള്‍ കുറവായിരുന്നു. ആ സിനിമയ്ക്ക് കണ്ണൂരില്‍ സി പി എം വിലക്കേര്‍പ്പെടുത്തി എന്നത് നുണപ്രചാരണമായിരുന്നു. തിയേറ്ററില്‍ ആളുകള്‍ കുറഞ്ഞപ്പോള്‍ ആ സിനിമയുടെ നിര്‍മ്മാതാക്കള്‍ സൃഷ്ടിച്ച വിവാദമായിരുന്നു അത്- ജയരാജന്‍ വ്യക്തമാക്കി.

    English summary
    CPM leader P Jayarajan said that Dileep is not a good actor and for his restaurent busines is better than acting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X