twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷട്ടര്‍ മറാഠിയില്‍ തുറക്കും

    By Gokul
    |

    കൊച്ചി: മലയാളത്തില്‍ പ്രേക്ഷകരും നിരൂപകരും ഒരു പോലെ സ്വീകരിച്ച ജോയ് മാത്യുവിന്റ ഷട്ടര്‍ എന്ന സിനിമ മറാഠിയിലേക്ക്. വികെ പ്രകാശാണ് ചിത്രം മറാഠിയിലേക്ക് ചിത്രീകരിക്കുന്നത്. പ്രകാശ്ബാര, സച്ചിന്‍ കെദേഖര്‍, സൊണാലി കുല്‍ക്കര്‍ണി എന്നിവര്‍ സിനിമയില്‍ പ്രധാന വേഷത്തിലെത്തും. ഇതാദ്യമായാണ് ഒരു മലയാള സിനിമ മറാഠിയിലേക്കെത്തുന്നത്.

    1986ല്‍ പുറത്തിറങ്ങിയ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ നായകനായിരുന്ന ജോയ് മാത്യു വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ഷട്ടര്‍. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ജോയ് മാത്യു ചെറിയൊരു വേഷത്തില്‍ സ്‌ക്രീനില്‍ മുഖം കാണിക്കുകയും ചെയ്തു.

    shutter

    2012ല്‍ കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗം ചിത്രങ്ങളില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയാണ് ഷട്ടര്‍ ശ്രദ്ധിക്കപ്പെടുന്നത്. 2013ല്‍ തിയേറ്ററുകളിലെത്തിയതോടെ നിരൂപകരും പ്രേക്ഷകരും ചിത്രത്തെ ഒരുപോലെ സ്വീകരിക്കുകയും ചെയ്തു. ലാല്‍, സജിത മഠത്തില്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, റിയ സൈറ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.

    കോഴിക്കോട് നഗരത്തിലെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളുടെ ആവിഷ്‌കരണമാണ് ഷട്ടര്‍. അതിഭാവുകത്വമില്ലാതെ, പ്രേക്ഷകനെ ഓരോ നിമിഷവും സിനിമയോട് ചേര്‍ത്തു നിര്‍ത്താന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും കഴിഞ്ഞു എന്നതുതന്നെയാണ് ചിത്രത്തിന്റെ വിജയം. ഷട്ടറിലൂടെ മലയാളത്തിലേക്ക് രണ്ടാംവരവിനെത്തിയ ജോയ് മാത്യു ഇപ്പോള്‍ മലയാളത്തില്‍ തിരക്കുള്ള അഭിനേതാവുകൂടിയാണ്.

    English summary
    Director v k prakash to remake Shutter in Marathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X