twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലഹരി ജീവിതത്തോട് മാത്രമായിരിക്കണം; ദുല്‍ഖര്‍ സല്‍മാന്‍

    By Aswathi
    |

    വേഗത്തിനോട് യുവാക്കള്‍ക്കന്നപോലെ ജീവിതത്തില്‍ ഉത്സാഹം കെടാത്ത എല്ലാവര്‍ക്കും ഹരമാണ്. പക്ഷെ ബൈക്കുകളടക്കമുള്ള വാഹനത്തില്‍ കയറി വേഗതയെ പ്രണയിക്കുന്നതിനുമുമ്പ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത് ഒന്ന് ശ്രദ്ധിക്കുക.

    ഒരു വര്‍ത്തമാന പത്രത്തിലെഴുതിയ ഫീച്ചറിലാണ് റോഡില്‍ ബൈക്കോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്. സിനിമയില്‍ ബൈക്കോടിക്കുന്നത് കണ്ട് ആരും അതൊന്നും റോഡില്‍ പരീക്ഷിക്കരുത്. 'ബാംഗ്ലൂര്‍ ഡെയ്‌സി'ല്‍ ബൈക്ക് റേസിങ് വിജയിയായ കഥാപാത്രം വളരെ ത്രില്ലടിച്ചു ചെയ്ത ഒന്നാണ്. ആ സിനിമ കണ്ടിറങ്ങിയശേഷം ബോക്കോടിച്ചപ്പോള്‍ ചെറിയൊരു ഹീറോയിസം പലരെയും ബാധിച്ചെന്നറിയുന്നു.

    dulkar-salman

    എന്നാല്‍ എന്റെ സുഹൃത്തുക്കളോട് എനിക്കൊരു അപേക്ഷയുണ്ട്. സിനിമയിലെ രംഗങ്ങള്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തു പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലാണ് നടത്താറ്. ഇത്തരം രംഗങ്ങള്‍ റോഡുകളില്‍ നമ്മുടെ സാധാരണ ബൈക്കുപയോഗിച്ച് അനുകരിക്കരുത്.

    വേഗതയോടുള്ള പ്രണയം നിര്‍ത്തണം എന്നല്ല, ലോകത്തിറങ്ങുന്ന എല്ലാ ബൈക്കുകളും ശ്രദ്ധിക്കുന്നയാളാണ് ഞാന്‍. സൂപ്പര്‍ ബൈക്കുകളോടും റേസിങ് ബൈക്കുകളോടും തികഞ്ഞ ആരാധന പുലര്‍ത്തുമ്പോള്‍ തന്നെ ജീവിതത്തോടു മമതയും സഹജീവികളോട് ബഹുമാനവും പുലര്‍ത്തണമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

    എക്‌സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരള ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണല്ലോ. വാപ്പിച്ചി (മമ്മൂട്ടി) നേതയത്വം നല്‍കുന്ന ഈ സംരംഭത്തിന്റെ പേരു തന്നെ ശ്രദ്ധേയമാണ്- 'അഡിക്റ്റഡ് ടു ലൈഫ്'. ലഹരിയ്ക്കു മാത്രമല്ല, വേഗമേറിയതും അലക്ഷ്യവുമായ ഡ്രൈവിങിന് അടിമപ്പെട്ടവര്‍ക്കും ഈ തലവാചകം യോജിച്ചതാണെന്നാണ് എന്റെ പക്ഷം. ലഹരി ജീവിതത്തോട് മാത്രമായിരിക്കണം. അപ്പോള്‍ നമ്മള്‍ കുടുംബത്തിനു വേണ്ടി, നാട്ടുകാര്‍ക്കുവേണ്ടി, നമുക്ക് വേണ്ടി ജീവിക്കും- ദുല്‍ഖര്‍ പറഞ്ഞു.

    English summary
    It's often said in jest that most Dulquer Salmaan films have the element of bike racing. The actor recently wrote a feature in a regional newspaper, where he advocated safe bike rides to young generation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X