twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അങ്ങനെ, ആരുമറിയാതെ റാണി മുഖര്‍ജി വിവാഹിതയായി

    By Soorya Chandran
    |

    റോം: ബോളിവുഡിന്റെ സ്വപ്‌ന സ്വന്ദരി റാണി മുഖര്‍ജിയും അങ്ങനെ വിവാഹിതയായി. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും ആയ ആദിത്യ ചോപ്രയാണ് വരന്‍. ഇറ്റലിയിലെ അജ്ഞാത കേന്ദ്രത്തില്‍ വച്ച് ഏപ്രില്‍ 21 നായിരുന്നു വിവാഹം.

    റാണി വിവാഹിതയാകാന്‍ പോകുന്നു എന്ന വിവരം പാട്ടായിട്ട് കുറേ നാളായി. പല തവണ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ ആദിത്യ ചോപ്രയായിരിക്കും വരന്‍ എന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവാഹം എന്ന് നടക്കും എന്നതായിരുന്നു ചോദ്യം.

    Rani Mukerji and Aditya Chopra

    സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശിന്റെ ട്വീറ്റിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും ഏപ്രില്‍ 21 ന് രാത്രി ഇറ്റലിയില്‍ വച്ച് വിവാഹിതരായി. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു- ഇതായിരുന്നു ആദര്‍ശിന്റെ ട്വീറ്റ്.

    റാണിയുടെ ബന്ധുവായ ബോളിവുഡ് താരം കാജോളിന് പോലും അറിയില്ലായിരുന്നു എന്നായിരിക്കും വിവാഹം എന്ന്. ഒരു ടിവി ടോക് ഷോയില്‍ റാണിയുടെ വിവാഹ ദിനം എന്നായിരിക്കും എന്നറിയാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് കാജോള്‍ പറയുകയും ചെയ്തിരുന്നു.

    വിവാഹത്തെ കുറിച്ച റാണി മുഖര്‍ജി പറഞ്ഞ കാര്യങ്ങളും തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം പ്രിയപ്പെട്ട ആരാധകര്‍ക്കൊപ്പം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് റാണി പറഞ്ഞത്.

    അന്തരിച്ച സിനിമ നിര്‍മാതാവ് യാഷ് രാജ് ചോപ്രയുടെ അസാന്നിധ്യമാണത്രെ റാണിക്ക് ഏറെ ദു:ഖമുണ്ടാക്കിയത്. യാഷ് അങ്കിള്‍
    എന്നാണ് റാണി യാഷ് ചോപ്രയെ വിളിച്ചിരുന്നത്. ഈ യാഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര.

    English summary
    FINALLY: Rani and Aditya Chopra tie the knot.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X