Don't Miss!
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
പൃഥ്വിയ്ക്കും, ഫഹദിനും ഇന്ദ്രനും ഒരു മുഖം
മലയാളത്തിന്റെ യുവ താര നിരയായ പൃഥ്വിരാജും ഫഹദ് ഫാസിലും ഇന്ദ്രജിത്തും ഒന്നിച്ചെത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷര്‍ സ്വീകരിച്ചത്. അതിന്റെ ദൃഷ്ടാന്തമാണ് മൂവരെയും ഒരു മുഖമാക്കി മാറ്റി ഇറക്കിയ ഫാന്‍സ് പോസ്റ്റര്‍.
'ഡബ്ള്‍ ബാരല്‍' അഥവാ 'ഇരട്ടക്കുഴല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ആരാധകര്‍ തയ്യാറാക്കിയ പ്രമോഷന് പോസ്റ്ററിനെ കുറിച്ചാണ് പറയുന്നത്. പൃഥ്വിയുടെയും ഫഹദിന്റെയും ഇന്ദ്രജിത്തിന്റെയും മുഖത്തിന്റെ ഓരോ ഭാഗങ്ങള്‍ എടുത്ത് ഒരൊറ്റ മുഖം. അതാണ് പോസ്റ്റര്‍. ചിത്രത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പ്രചരിച്ചത്.
ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ടക്കുഴല്‍. ആസിഫ് അലി, ഇഷ ഷര്‍വാണി, സ്വാതി റെഡ്ഡി, രചന നാരായണന് കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്, ഷാജി നടേശന്, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഡബ്ള്‍ ബാരല്‍ നിര്നിക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ലിജോ ഡബ്ള്‍ ബാരല്‍ ഒരുക്കുന്നത്.
അധോലോകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. എന്തായാലും മലയാളത്തിലെ യുവതാരനിരയിലെ പ്രമുഖരെല്ലാവരും ഒത്തുചേരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാകുമെന്ന് പ്രതീക്ഷിയ്ക്കാം.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ