twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രകൃതിയോടിണങ്ങി നമ്മുടെ താരങ്ങളും

    By Lakshmi
    |

    നാട്ടില്‍ കൃഷിയില്ലാതാവുന്നതിനെക്കുറിച്ചും മാര്‍ക്കറ്റില്‍ കിട്ടുന്ന വിഷമയമായ പഴങ്ങള്‍ പച്ചക്കറി എന്നിവയെക്കുറിച്ചുമുള്ള ആളുകളുടെ ആകുലതകള്‍ കൂടിവരികയാണ്. വീട്ടുവളപ്പിലും സ്വന്തം കൃഷിയിടത്തിലും അവനവനുവേണ്ടവ വിളയിച്ചെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പലവിധ പദ്ധതികളുമായി സര്‍ക്കാറും സന്നദ്ധ സംഘടകളുമെല്ലാം മുന്നോട്ടുവരുകയാണ്. ഇതിന് മാതൃകയായി കേരളത്തില്‍ ചലച്ചിത്രതാരങ്ങളും രംഗത്തുണ്ട്. സൂപ്പര്‍താരങ്ങളും സംവിധായകരുമുള്‍പ്പെടെയുള്ളവര്‍ സ്വന്തം നിലത്ത് സ്വന്തമായി കൃഷിയിറക്കിയാണ് പുതിയ ജീവനത്തിനുള്ള മാതൃകയാകുന്നത്.

    മമ്മൂട്ടി

    പ്രകൃതിയോടിണങ്ങി നമ്മുടെ താരങ്ങളും

    ഓര്‍ഗാനിക് ഫാമിങ്ങിന്റെ വഴികളിലാണ് സൂപ്പര്‍താരം മമ്മൂട്ടി. അബ്ദുള്‍ ഹിലാല്‍ എന്ന കൃഷിവിദഗ്ധനാണ് മമ്മൂട്ടിയെ ജൈവ കൃഷിരീതിയിലേയ്ക്ക് കൊണ്ടുവന്നത്. എന്തും നന്നായി പഠിച്ചശേഷം മാത്രം ചെയ്യുന്നയാളാണ് മമ്മിട്ടിയെന്ന് അബ്ദുള്‍ പറയുന്നു. സ്വന്തം കൃഷിയിടത്തിലാണ് മമ്മൂട്ടി ജൈവകൃഷിരീതി പരീക്ഷിച്ചത്. മൂന്നാറില്‍ മമ്മൂട്ടിയുടെ ഉടമസ്ഥതിയിലുള്ള ഒരു ഫാമില്‍ ഏലം, കാപ്പി, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യുന്നുണ്ട്. പ്രകൃതിദത്തമായ രീതിയിലാണ് ഇവിടെ കൃഷി നടക്കുന്നത്. കാക്കനാട്ടുള്ള ഭൂമിയിലും മമ്മൂട്ടി പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. 2013ല്‍ മമ്മൂട്ടി കുമരകത്ത് ട്രാക്ടറില്‍ പാടത്തിറങ്ങിയത് വലിയ ശ്രദ്ധനേടിയ സംഭവമായിരുന്നു.

    കുഞ്ചാക്കോ ബോബന്‍

    പ്രകൃതിയോടിണങ്ങി നമ്മുടെ താരങ്ങളും

    കൃഷിക്കാരായ താരങ്ങളുടെ കൂട്ടത്തില്‍ പുതിയ ആളാണ് ചാക്കോച്ചന്‍. ഓര്‍ഗാനിക് ഫാര്‍മിങ് തന്നെയാണ് ചാക്കോച്ചന്റെയും ഇഷ്ടരീതി. ഇപ്പോള്‍ ഒരുവര്‍ഷണായി താനീരംഗത്തുണ്ടെന്ന് താരം പറയുന്നു. പൊതുവേ വെണ്ടയ്ക്ക ഇഷ്ടമില്ലാത്ത ചാക്കോച്ചന് പറയാനുള്ളത് സ്വന്തം പാടത്ത് വിളയിച്ച് വെണ്ടക്ക് കഴിച്ച് വെണ്ടയ്ക്കാ ഫാനായിപ്പോയ കഥയാണ്. ആലുവയിലാണ് ചാക്കോച്ചന്റെ കൃഷിഭൂമി. ചാക്കോച്ചന് സമയം കിട്ടാത്തപ്പോഴെല്ലാം ഭാര്യ പ്രിയയാണ് ഇവിടെയെത്തി കാര്യങ്ങള്‍ നോക്കുന്നത്. ആലപ്പുഴയിലെ വീടിനടുത്തുള്ള കെട്ടിടത്തില്‍ ഇവര്‍ ടെറസ് ഫാമിങ്ങും നടത്തുന്നുണ്ട്.

    ശ്രീനിവാസന്‍

    പ്രകൃതിയോടിണങ്ങി നമ്മുടെ താരങ്ങളും

    നടനും തിരക്കഥാകൃത്തുമെല്ലാമായി ശ്രീനിവാസന്‍ പണ്ടുതൊട്ടേ കൃഷിയുടെ ആരാധകനാണ്. കുടുംബരമായിത്തന്നെയാണ് തനിയ്ക്ക് കൃഷിയോടുള്ള ഇഷ്ടം കിട്ടിയതെന്ന് ശ്രീനിവാസന്‍ പറയുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിയ്ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ശ്രീനിവാസന്‍ കാക്കനാട്ട് സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായിട്ടാണ് കൃഷിനടത്തുന്നത്. ഇവിടെ ശ്രീനി വച്ച വീടും പ്രകൃതി സൗഹൃദവീടാണ്. ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച വസ്തുക്കള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ സ്വന്തമായി നട്ടുണ്ടാക്കുന്നതിന്റെ സന്തോഷം ഒന്നുവേറെതന്നെയാണ്- ശ്രീനിവാസന്‍ പറയുന്നു.

    സലിം കുമാര്‍

    പ്രകൃതിയോടിണങ്ങി നമ്മുടെ താരങ്ങളും

    പൊക്കാളികൃഷിയുടെ ആരാധകനാണ് സലിം കുമാര്‍. വളരെ നേരത്തേ തന്നെ കാര്‍ഷിക രംഗത്തുള്ള സലിം കുമാറിന് ഇക്കാര്യത്തില്‍ മാധ്യമശ്രദ്ധ ലഭിച്ചത് അടുത്തകാലത്താണ്. താന്‍ വാര്‍ത്തയില്‍ ഇടം നേടാനല്ല കൃഷി നടത്തുന്നതെന്നാണ് സലിം പറയുന്നത്. പൊക്കാളിഷിയെക്കുറിച്ചുള്ള ഡോക്യൂമെന്ററിയിലൂടെയാണ് സലിമിന്റെ കൃഷിപ്രേമം പുറത്തറിഞ്ഞത്. നെല്ലും ചെമ്മീനുമാണ് സലിമിന്റെ പ്രധാന ഇനങ്ങള്‍.

    മോഹന്‍ലാല്‍

    പ്രകൃതിയോടിണങ്ങി നമ്മുടെ താരങ്ങളും

    അടുത്തകാലത്താണ് സ്വന്തമായി കൃഷി ചെയ്യാനുള്ള തന്റെ ആഗ്രഹം മോഹന്‍ലാല്‍ ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. എല്ലാ കലകളിലും മുന്നിലുള്ള കലായണ് കൃഷിയെന്നാണ് ലാല്‍ പറയുന്നത്. കൃഷിയിലുള്ള തന്റെ താല്‍പര്യം വ്യക്തമാക്കിയതിനൊപ്പം തന്നെ ചലച്ചിത്രരംഗത്ത് ജൈവകൃഷിയ്ക്കായി പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചിട്ടുമുണ്ട്. എന്തായാലും ലാലേട്ടനും വൈകാതെ പാടത്തിറങ്ങുമെന്ന് പ്രതീക്ഷിയ്ക്കാം.

    കര്‍ഷകരാകാന്‍ മോഹിച്ച് ആഷിക്കും റിമയും

    പ്രകൃതിയോടിണങ്ങി നമ്മുടെ താരങ്ങളും

    ഇതുവരെ കൃഷിയൊന്നും തുടങ്ങിയിട്ടില്ലെങ്കിലും ഒരുനാള്‍ തങ്ങളും കര്‍ഷകരാകുമെന്നാണ് ആഷിക് അബുവും റിമ കല്ലിങ്കലും പറയുന്നത്. രണ്ടുപേരും കൃഷിയുമായി ബന്ധമുള്ള കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ളവരല്ല, പക്ഷേ ഞങ്ങള്‍ക്ക് അതില്‍ താല്‍പര്യമുണ്ട്. സമീപഭാവിയില്‍ത്തന്നെ എന്തെങ്കിലും തുടങ്ങാനാണ് പദ്ധതി- ആഷിക്കും റിമയും ഒരേസ്വരത്തില്‍ പറയുന്നു.

    English summary
    We can take a look at Malayalam actors who are getting back to nature for their domestic needs
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X