twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    By Lakshmi
    |

    ഓരോ സിനിമയിലും എന്തെങ്കിലും പുതുമകളുണ്ടാകണമെന്നാണ് പ്രേക്ഷകരും അണിയറക്കാരും താരങ്ങളുമെല്ലാം ആഗ്രഹിക്കുന്നത്. പുതുമയ്ക്ക് വേണ്ടി തിരക്കഥാകൃത്തുക്കളും സംവിധായകരും നെട്ടോട്ടമോടുകയാണ്. ചിലര്‍ കൊണ്ടുവരുന്ന പുത്തന്‍ പ്രവണതകള്‍ പെട്ടെന്ന് ക്ലിക്കാകുമ്പോള്‍ ചിലരുടേത് ആരും കാണാതെ പോവുകയും ചെയ്യാറുണ്ട്.

    സിനിമയ്ക്ക് പുതുമവരുത്തുന്നതിന്റെ ആദ്യപടിയാണ് അതിന്റെ പേരില്‍ പുതുമകൊണ്ടുവരുകയെന്നത്. കേട്ടാല്‍ ആരും ഹേ, ഇതെന്തു പേര് എന്ന് ചോദിച്ചുപോകുന്ന തരത്തിലുള്ള പേരുകളാണ് ഇന്ന് ഇറങ്ങുന്ന പല ചിത്രങ്ങള്‍ക്കും ഇട്ടുവരുന്നത്. വലിയ പേരുകളുടെ ഹ്രസ്വരൂപങ്ങളായി അക്ഷരങ്ങള്‍ മാത്രമുള്ള പേരുകളുള്‍പ്പെടെ പലപുതുമകളാണ് സിനിമാപ്പേരുകളുടെ കാര്യത്തില്‍ കാണുന്നത്. ചിലര്‍ പേരുകള്‍ക്കായി ഇംഗ്ലീഷ് ഭാഷയ്ക്ക് പുറകേ പോകുമ്പോള്‍ ചിലര്‍ തനിമലയാളം കൊണ്ട് മാജിക്കല്‍ പേരുകളിടുന്നു. ഇനിയും ചിലര്‍ സിനിമാപ്പേരിടാന്‍ കൂട്ടുപിടിയ്ക്കുന്നത് ദൈവത്തെയും ദൈവവചനങ്ങളെയുമാണ്. പ്രത്യേകിച്ചും ക്രിസ്തുവുമായും ക്രൈസ്തവ വിശ്വാസങ്ങളുമായും ബന്ധമുള്ള സിനിമാ പേരുകള്‍ ഇന്ന് പതിവായിട്ടുണ്ട്.

    രഞ്ജിത്ത് സംവിധാനംചെയ്ത പ്രാഞ്ജിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രം മുതലിങ്ങോട്ട് ദൈവവും പുണ്യാളന്മാരും വചനങ്ങളുമെല്ലാം സിനിമാപേരുകളിലും വരുകയാണ്. ഇതാ അടുത്തിടെ ഇറങ്ങിയവും ഇനി ഇറങ്ങാന്‍ പോകുന്നവയുമായ ദൈവനാമത്തിലുള്ള ചിത്രങ്ങളില്‍ ചിലത്.

    ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    മമ്മൂട്ടിയെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലെ ദൈവസാന്നിധ്യം പ്രകടമാണ്. മമ്മൂട്ടി നാടകനടനായി എത്തിയ ചിത്രത്തില്‍ കിടിലന്‍ ഒരു കുരിശേറ്റ സീനുമുണ്ട്.

    ഇമ്മാനുവല്‍

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    മമ്മൂട്ടിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഇമ്മാനുവല്‍ എന്ന ലാല്‍ജോസ് ചിത്രത്തിന്റെ ക്യാപ്ഷന്‍ ദൈവം നിന്നോടുകൂടെ എന്നായിരുന്നു. ഈ ചിത്രത്തിന്റെ പേരിലെന്ന പോലെ കഥയിലുമുണ്ടായിരുന്നു സ്വല്‍പം ദൈവസാന്നിധ്യം.

    ആമേന്‍

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    ഫഹദ് ഫാസിലും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തിയ ആമേന്‍ എന്ന ചിത്രം ഭക്തിയുടെ അന്തരീക്ഷത്തില്‍ കഥ പറഞ്ഞ ചിത്രമാണ്. പള്ളിയും പള്ളീലച്ചനും കപ്യാരും പള്ളി ബാന്റും പള്ളിയുമായി ചുറ്റിപ്പറ്റിയുള്ള പ്രണയവുമായിരുന്നു ആമേനിലെ പ്രമേയം.

    റോമന്‍സ്

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    റോമന്‍സും ദൈവവുമായി ബന്ധപ്പെട്ട കഥയും പേരുമായി എത്തിയ ചിത്രമാണ്. റോമില്‍ നിന്നും വരുന്ന പുരോഹിതന്മാരായി വേഷം കെട്ടേണ്ടിവരുന്ന കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രം നിര്‍മ്മത്തില്‍പ്പൊതിഞ്ഞ മികച്ചൊരു ചിത്രമായിരുന്നു.

     ഗോഡ് ഫോര്‍ സെയില്‍

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രവും ദൈവത്തിന്റെയും ഭക്തിവില്‍പനയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു. കുഞ്ചാക്കോ ബോബനും അനുമോളുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    രഞ്ജിത്ത് സംവിധാനം ചെയ്ത മികച്ച ചിത്രങ്ങളില്‍ ഒന്നായ ഈ ചിത്രം അരിക്കച്ചവടക്കാരനായ ഫ്രാന്‍സിസിന്റേയും ഭൂമിയിലേയ്ക്കിറങ്ങിവന്ന പുണ്യാളന്റെയും സംഭാഷണത്തിലൂടെയായിരുന്നു ചുരുള്‍നിവര്‍ന്നത്.

    പ്രെയ്‌സ് ദി ലോര്‍ഡ്

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    സക്കറിയയുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന പ്രെയ്‌സ് ദി ലോര്‍ഡ് എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ പേരും ദൈവവുമായി വളരെ അടുത്തുകിടക്കുന്നതാണ്. വിഷയത്തിന് ദൈവവുമായുള്ള അടുപ്പത്തെക്കുറിച്ചറിയാന്‍ സിനിമയെത്തുന്നതുവരെ കാത്തിരിക്കാം.

    പുണ്യാളന്‍ അഗര്‍ബത്തീസ്

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് ഒരു ചന്ദനത്തിരി ബിസിനസുകാരന്റെ കഥയാണ് പറയുന്നത്. ഈ പേരിലും പുണ്യാളസാന്നിധ്യമുണ്ട്.

    വിശുദ്ധന്‍

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് വിശുദ്ധന്‍. നടി മിയ നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്.

    കൊന്തയും പൂണൂലും

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    ജീജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊന്തയും പൂണൂലും. കുഞ്ചാക്കോ ബോബനും ഭാമയുമായി പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. രണ്ട് മതത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാമാണ് ഇതിന്റെ ഇതിവൃത്തം.

    ഓം ശാന്തി ഓശാന

    സിനിമാ പേരുകളിലെ 'ദൈവ'സാന്നിധ്യം

    നസ്രിയ നസീമിന്റെ പുതിയ ചിത്രമാണ് ഓം ശാന്തി ഓശാന. ഈ പേരിമുണ്ട് മതവും ദൈവവുമായി ഒരു ബന്ധം. നായികയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ നായകനായി എത്തുന്നത് നിവന്‍ പോളിയാണ്. ജൂഡ് ആന്റണിയാണ് സംവിധായകന്‍


    English summary
    Now Malayalam films are getting names with the touch of god, religion and belief
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X