twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ ചിത്രമൊരുക്കാന്‍ പേടിയെന്ന് ഗീതു മോഹന്‍ദാസ്

    By Lakshmi
    |

    ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച സന്തോഷത്തിലാണ് ഗീതു മോഹന്‍ദാസ്. വളരെക്കാലത്തെ പരിശ്രമം കൊണ്ടാണ് താന്‍ ലയേഴ്‌സ് ഡൈസ് എന്ന ചിത്രം സംവിധാനം ചെയ്തതെന്നും സിനിമയിലെ വിജയത്തില്‍ തനിയ്ക്ക് ആരോടും കടപ്പാടുകളില്ലെന്നും പുരസ്‌കാരപ്രഖ്യാപനത്തിന് പിന്നാലെ ഗീതു പറഞ്ഞിരുന്നു.

    ആദ്യ ചിത്രം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാളത്തില്‍ ഒരു ചിത്രം ഒരുക്കാന്‍ തനിയ്ക്ക് പേടിയാണെന്നാണ് ഗീതു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഗീതു ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മലയാളത്തില്‍ നല്ല സിനിമയ്‌ക്കെതിരെ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സ്വതന്ത്രമായ നല്ല സിനിമകള്‍ എടുത്ത് വിജയിപ്പിക്കുകയെന്നത് മലയാളത്തില്‍ എത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഗീതു പറയുന്നു.

    Geethu Mohandas

    ഗീതുവിന്റെ ലയേഴ്‌സ് ഡൈസിന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഭര്‍ത്താവ് രാജീവ് രവിയ്ക്കും ചിത്രത്തില്‍ നായികയായ ഗീതാഞ്ജലി ഥാപ്പയ്ക്കും ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഗീതുവിന്റെ ചിത്രം നേരത്തേ തന്നെ വിദേശ ചലച്ചിത്രവവേദികളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ചിത്രമായ കഹാനിയോട് ചില സാമ്യങ്ങള്‍ ഉണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ദേശീയ പുരസ്‌കാരവേദിയില്‍ തിളങ്ങിയ ചിത്രം വിമര്‍ശനങ്ങളുടെ മുനയൊടിച്ചു.

    1986ല്‍ പുറത്തിറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെയെന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയിലെത്തിയ ഗീതു ആദ്യം നായികയായി എത്തിയ ചിത്രം മോഹന്‍ലാല്‍ നായകനായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ആയിരുന്നു. പിന്നീട് പല ചിത്രങ്ങളിലും നായികയായും സഹനടിയായും ഗീതു അഭിനയിച്ചു.

    രാജീവ് രവിയെ വിവാഹം കഴിച്ചതിന് ശേഷം അഭിനയരംഗത്തുനിന്നും മാറിനിന്ന ഗീതു സംവിധാനരംഗത്ത് ശ്രദ്ധചെലുത്തുകയായിരുന്നു. 2009ല്‍ സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ ആണ് ഗീതുവിന്റെ ആദ്യ ചിത്രം. ഇതിന് ഗോള്‍ഡന്‍ ലാംപ് ട്രീ പുരസ്‌കാരം ലഭിച്ചിരുന്നു.

    English summary
    Actor, Director Geethu Mohandas said that she is scared to direct a Malayalam film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X