twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിങ് മാസ്റ്ററിന്റെ വിജയത്തില്‍ സന്തോഷിച്ച് ഹണി

    By Lakshmi
    |

    പുതുതലമുറ നായികനടിമാരുടെ കൂട്ടത്തില്‍ തീര്‍ത്തും പ്രൊഫഷനലായ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഹണി റോസ്. ആദ്യകാലത്ത് സിനിമ ഹണിയെ തുണച്ചില്ലെങ്കിലും രണ്ടാം വരവില്‍ ഹണി തകര്‍ത്തുവാരുകയായിരുന്നു.

    ഓരോ ചിത്രത്തിലും വ്യത്യസ്തവേഷങ്ങളാണ് ഹണിയ്ക്ക് രണ്ടാം വരവില്‍ ലഭിച്ചത്. വളരെ പ്രൊഫഷണലായിട്ടാണ് ഹണി ഓരോ കഥാപാത്രത്തെയും സ്വീകരിച്ചത്. നെഗറ്റീവ് റോള്‍ ചെയ്യില്ല, ചുംബനരംഗം ചെയ്യില്ല തുടങ്ങിയ പതിവ് നിബന്ധനകളൊന്നും ഹണി മുന്നോട്ടുവെയ്ക്കുന്നേയില്ല. കഥ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ എന്തും ചെയ്യാമെന്ന നിലപാടിലാണ് ഹണി.

    Honey Rose

    താരം വീണ്ടും നെഗറ്റീവ് ടച്ചുള്ള വേഷം ചെയ്തിരിക്കുന്ന ചിത്രമാണ് ദിലീപ് നായകനായ റിങ് മാസ്റ്റര്‍. വിഷുച്ചിത്രങ്ങളില്‍ മികച്ച റിപ്പോര്‍ട്ടുകളില്‍ വന്നുകൊണ്ടിരിക്കുന്നത് റിങ് മാസ്റ്ററിനെക്കുറിച്ചാണ്. മികച്ച എന്റര്‍ടെയ്‌നര്‍ എന്ന് പേരുനേടിക്കഴിഞ്ഞ ചിത്രത്തിന്റെ വിജയത്തില്‍ ഹണി റോസും ഏറെ സന്തുഷ്ടയാണ്.

    റിങ് മാസ്റ്റര്‍ തിയേറ്ററിലെത്തി കാണാനും ഹണി സമയം കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തെ പത്മ തിയേറ്ററില്‍ച്ചെന്ന് റിങ് മാസ്റ്റര്‍ കണ്ട കാര്യം ഹണി ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

    ഞാന്‍ ചെല്ലുമ്പോല്‍ തിയേറ്റര്‍ ഹൗസ്ഫുള്‍ ആയിരുന്നു. കാണികളെല്ലാം റിങ് മാസ്റ്റര്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്. ചിത്രത്തില്‍ എന്റെ വേഷം അല്‍പം നെഗറ്റീവ് ആയതുകൊണ്ടുതന്നെ അല്‍പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷത്തിലായി. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ എന്റെ വേഷം ഒരു മാറ്റമാണ്. കാണികള്‍ ആ വേഷം സ്വീകരിച്ചിട്ടുണ്ട്. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി- ഇങ്ങനെയാണ് ഹണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    English summary
    Honey Rose had her own doubts about the receptivity of her negative character in the Ring Master. But she took it as a challenge,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X