twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളം ഇപ്പോള്‍ നന്നായി മനസ്സിലാവും: വേദിക

    By Aswathi
    |

    ശൃംഗാരവേലനില്‍ ദിലീപിന്റെ നായികയായി വേദിക വന്നു പോയിട്ട് ഒരു വര്‍ഷം തികയുന്നു. ശൃംഗാരവേലനു ശേഷം ഒരു ചെറിയ ഗ്യാപ്പിട്ടിട്ടാണ് കുഞ്ചാക്കോ ബോബനൊപ്പം ഇപ്പോള്‍ 'കസിന്‍സ്' ചെയ്തുകൊണ്ടിരിക്കുന്നത്.

    രണ്ടാമതും മലയാളത്തില്‍ വന്നു പോകുമ്പോള്‍ വേദികയ്ക്ക് അല്പം മെച്ചമൊക്കെ ആയി. നടിയ്ക്കിപ്പോള്‍ മലയാളത്തിലാരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയില്ലെന്നേയുള്ളൂ. കേട്ടാല്‍ മനസ്സിലാകാം.

    കന്നടക്കാരിയായ വേദിക ഇപ്പോല്‍ തമിഴില്‍ പൃഥ്വിരാജിനും സിദ്ധാര്‍ത്ഥിനുമൊപ്പം 'കാവ്യ തലൈവ' എന്ന ചിത്രവും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വേദികയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നു വായിക്കൂ...

    ചെറിയ ബ്രേക്ക്

    മലയാളം ഇപ്പോള്‍ നന്നായി മനസ്സിലാവും: വേദിക

    ശൃംഗാരവേലന്‍ ബോക്‌സോഫീസില്‍ വിജയമായിരുന്നു. അതിനു ശേഷം ഒരു ചിത്രം എടുക്കുമ്പോള്‍ ആലോചിച്ച് വേണമെന്നും നല്ല ചിത്രത്തിന്റെ ഭാഗമാകണം എന്നുമുള്ളതുകൊണ്ടാണ് ചെറിയൊരു ഇടവേള എടുത്തത്

    കസിന്‍സില്‍

    മലയാളം ഇപ്പോള്‍ നന്നായി മനസ്സിലാവും: വേദിക

    ചിത്രത്തിന്റെ കാസ്റ്റും ശക്തമായ കഥയുമാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചത്. എന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താറായിട്ടില്ല. ചിത്രം പൂര്‍ണമായും ഒരു എന്റര്‍ടെന്‍മെന്റായിരിക്കും. വൈശാഖാണ് ചിത്രത്തിന്റെ സംവിധായകന്‍.

    കുഞ്ചാക്കോ ബോബനെ കുറിച്ച്

    മലയാളം ഇപ്പോള്‍ നന്നായി മനസ്സിലാവും: വേദിക

    ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ഞാന്‍ അഭിനയിക്കുന്നത്. വളരെ സിംപഌണ് അദ്ദേഹം. അതേ സമയം മികച്ച ഒരു നടനും

    കാവ്യ തലൈവയെ കുറിച്ച്

    മലയാളം ഇപ്പോള്‍ നന്നായി മനസ്സിലാവും: വേദിക

    വസന്ത ബാലന്റെ 'കാവ്യ തലൈയ്‌വ'യുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍. ദേശീയ പുരസ്‌കാര ജേതാക്കളായ ഏഴ് പേരാണ് സിനിമയുടെ അണിയറയില്‍. എ ആര്‍ റഹ്മാന്റെയാണ് സംഗീതം എന്നതാണ് ഏറെ പ്രധാന്

     25 ഗെറ്റപ്പ്

    മലയാളം ഇപ്പോള്‍ നന്നായി മനസ്സിലാവും: വേദിക

    ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും ഗെറ്റപ്പാണ് രണ്ടാമത്തെ കാര്യം. ഞാന്‍ തന്നെ 25 വ്യത്യസ്ത ഗെറ്റപ്പുകളിലാണെത്തുന്നത്. ഈ ചിത്രത്തിനുവേണ്ടി സരസ്വതി ശപദം, തിരുവിളയാടല്‍ തുടങ്ങിയ കുറെ പഴയകാല ചിത്രങ്ങളും ഞാന്‍ കണ്ടു.

     പാട്ടുകള്‍

    മലയാളം ഇപ്പോള്‍ നന്നായി മനസ്സിലാവും: വേദിക

    ചിത്രത്തിലെ ഓരോ പാട്ടും സാഹചര്യങ്ങള്‍ക്കും കഥയ്ക്കും അനുയോജ്യമായതാണ്. 'യാരുമില്ല...' എന്ന് തുടങ്ങുന്ന പാട്ട് എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്. അത് സ്‌ക്രീനില്‍ ഒന്ന് വിഷ്വലൈസ് ചെയ്തു കാണാന്‍ കാത്തിരിക്കുകയാണ്.

    പൃഥ്വിരാജിനെ കുറിച്ച്

    മലയാളം ഇപ്പോള്‍ നന്നായി മനസ്സിലാവും: വേദിക

    വളരെ പ്രധാനപ്പെട്ട വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. അദ്ദേഹം മികച്ച ഒരു നടനാണ്. അദ്ദേഹത്തിന്റെ കഴിവും അനുഭവവും അഭിനയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. തമിഴും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നു.

    English summary
    A year ago, Vedhika got introduced to the Malayali audience through Dileep-starrer Sringaravelan. After playing a handful of memorable characters across various South Indian industries, she's back in Mollywood with Vysakh's Cousins and is busy shooting in Bangalore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X