twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തം കഥാപാത്രം വിട്ടുപോവുകയാണ് പതിവ്: അനൂപ് മേനോന്‍

    By Lakshmi
    |

    ടെലിവിഷന്‍ അവതാരകന്‍, സീരിയല്‍ താരം എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന അനൂപ് മേനോന്‍ സിനിമയിലെത്തിയലും സ്വന്തമായൊരു ഇടം നേടിയെടുത്തതും വളരെ പെട്ടെന്നായിരുന്നു. നടനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനൂപ് പിന്നീട് തിരക്കഥാകൃത്തും ഗാനരചയിതാവുംകൂടിയായി.

    പലചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി, ചില ചിത്രങ്ങള്‍ക്ക് പാട്ടെഴുതി, അങ്ങനെ യുവനിരയില്‍ പെട്ടെന്നുതന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അനൂപിന് കഴിഞ്ഞു.

    Anoop Menon

    താനൊരു തിരക്കഥയെഴുതുമ്പോള്‍ ഓരോ കഥാപാത്രത്തെയും എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിയ്ക്കാറുണ്ടെന്നും പക്ഷേ ഇതിനിടെ തനിയ്ക്കുവേണ്ടിയുള്ള കഥാപാത്രം പലപ്പോഴും ശുഷ്‌കിച്ച് പോവുക പതിവാണെന്നും അനൂപ് പറയുന്നു.

    ഇത് താനെഴുതി, അഭിനയിച്ച മിക്ക തിരക്കഥകള്‍ക്കും സംഭവിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.

    അടുത്തിടെ പുറത്തിറങ്ങിയ 1983 എന്ന ചിത്രത്തിലെ ക്രിക്കറ്റ് കോച്ചിന്റെ വേഷത്തില്‍ തിളങ്ങിയ അനൂപ് ഇനി എത്താന്‍ പോകുന്നത് ഡോള്‍ഫിന്‍സ്, ആംഗ്രി ബേബീസ് എന്നീ ചിത്രങ്ങളിലാണ്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിലും അനൂപ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

    English summary
    Anoop Menon saying that when he pens script, he is more concerned about shaping up the possibilities of other's characters and hardly thinks about giving his role a good-enough screen presence
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X