twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു: ജിത്തു ജോസഫ്

    By Aswathi
    |

    അങ്ങനെ തമിഴ് ദൃശ്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. ദൃശ്യം എന്ന ചിത്രം സൂപ്പര്‍ഹിറ്റായി ഉയരുമ്പോള്‍ തന്നെ ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്ന വാര്‍ത്തകള്‍ വന്നിരുന്നു. വൈകാതെ തന്നെ തെലുങ്കിലും കന്നടയിലും റീമേക്ക് ചെയ്യപ്പെട്ടു. കഥാപാത്രങ്ങള്‍ മാറിയും അല്ലാതെയും കേരളം വിട്ടും ദൃശ്യത്തിന് വിജയം കിട്ടി. അപ്പോഴും തമിഴ് റീമേക്കിന്റെ കാര്യം ചര്‍ച്ചയില്‍ തന്നെ നില്‍ക്കുകയാരുന്നു.

    മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്തതുമായി വച്ചു നോക്കുമ്പോള്‍ തമിഴില്‍ ഏറെ വ്യത്യസാമുണ്ട്. ഒന്ന് ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് എന്നതു തന്നെയാണ്. മറ്റ് കാര്യങ്ങള്‍ തുടര്‍ന്ന് വായിക്കൂ...

    സംവിധാനം ജീത്തു തന്നെ

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സംവിധായകര്‍ അതേ ഇന്റസ്ട്രിയില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ഇവിടെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ്

     മറ്റൊന്ന് പേര് മാറും

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    തെലുങ്കിലും കന്നടിയിലും ദൃശ്യം എന്ന പേരില്‍ തന്നെയാണ് റീമേക്ക് ചെയ്തത്. പ്രൊജക്ടര്‍ ടൈറ്റിലായിട്ടാണെങ്കിലും പാപനാശം എന്നാണ് തമിഴ് ദൃശ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. അത് ചിലപ്പോള്‍ മാറാന്‍ സാധ്യതയുണ്ടെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.

    നായിക ആര്

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    മലയാളത്തിലായാലും തമിഴിലായാലും ചിത്രത്തിന്റെ നായികമാരെ സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. മലയാളത്തില്‍ ഒരുപാട് തിരഞ്ഞിട്ടാണ് മീനയെ തീരുമാനിച്ചത്. തമിഴില്‍ പല പേരുകളും കേട്ടിരുന്നെങ്കിലും ഒന്നും തീരുമാനമായില്ല.

    ഒടുവില്‍ തീരുമാനിച്ചു

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    ഒടുവില്‍ ജീത്തു ജോസഫ് തന്നെ അറിയിച്ചു. തമിഴില്‍ കമല്‍ ഹസന്റെ നായിക ഗൗതമി തന്നെയാണ്. വേറെ ഒരുപാട് പേരുകള്‍ പലരും മുന്നോട്ട് വച്ചെങ്കിലും ഗൗതമി കമലിന്റെ നായികയാകണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നുവെന്ന് ജീത്തു ജോസഫ് പറയുന്നു.

    ഗൗതമിയ്ക്ക് സമ്മതം

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ഗൗതമി ആഗ്രഹിരുന്ന സമയത്താണ് ദൃശ്യം റിലീസാകുന്നത്. അവരത് കണ്ടിട്ടുണ്ട്. ദൃശ്യത്തിലെ മീനയുടെ കഥാപാത്രം അവര്‍ക്ക് വളരെ ഇഷ്ടമായ ഒന്നാണ്. അതുകൊണ്ട് തന്നെ ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ ക്ഷണിച്ചപ്പോള്‍ മടികൂടാതെ സമ്മതിച്ചു.

    ഷാജോണിന് പകരം മണി

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    കാലഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച ഷാജോണിന്റെ വേഷം ചെയ്യുന്നത് കലാഭവന്‍ മണിയാണ്. തമിഴ് നന്നായി അറിയുന്ന ഒരാളായിരിക്കണമെന്ന് കമല്‍ ഹസന്‍ പറഞ്ഞിരുന്നു. പശുപതിയും മണിയുമാണ് പരിഗണനയിലുണ്ടായിരുന്നത്. പശുപതിയ്ക്ക് ഡേറ്റില്ലാത്തതുകൊണ്ട് മണിയായി

    ആശയ്ക്ക് പകരം ആശ

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    ആശ ശരത്ത് തന്നെയാണ് പൊലീസ് ഉദ്യോഗസ്തയുടെ വേഷത്തിലെത്തുന്നത്. കന്നടയിലും ഈ വേഷം ചെയ്തത് ആശ തന്നെയാണ്. തെലുങ്കില്‍ പക്ഷെ നദിയ മൊയ്തു ചെയ്തു

    അന്‍സിബയ്ക്ക് പകരം

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    അന്‍സിബ ചെയ്ത ജോര്‍ജു കുട്ടിയുടെ മൂത്ത മകള്‍ അഞ്ജു ജോര്‍ജാകുന്നത് നിവേദിത തോമസാണ്.

    എസ്തര്‍ തന്നെ

    'ഗൗതമി കമലിന്റെ നായികയാകണമെന്നത് എന്റെ ആഗ്രഹമായിരുന്നു'

    തമിഴിലും എസ്തറിന് പകരക്കാരിയില്ല. കന്നടയില്‍ മറ്റൊരാള്‍ ചെയ്‌തെങ്കിലും തെലുങ്കില്‍ എസ്തര്‍ അനില്‍ തന്നെയാണ് ഈ വേഷം ചെയ്തത്.

    English summary
    I wish Gauthami to act as Kamala Hasan's heroine in Drishyam: Jeethu Joseph.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X