twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇടുക്കി ഗോള്‍ഡുമായി ആഷിക്ക് ബോളിവുഡിലേയ്ക്ക്

    By Lakshmi
    |

    മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരില്‍ പ്രധാനിയായ ആഷിക് അബു. ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ സംവിധാകനായി അരങ്ങേറ്റം കുറിച്ച ആഷിക്ക് പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. 22 ഫീമെയില്‍ കോട്ടയം, സാള്‍ട്ട് ആന്റ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നിവയെല്ലാം ആഷിക്കിന്റെ മികച്ച ചിത്രങ്ങളില്‍പ്പെടുന്നവയാണ്.

    ആഷിക് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല, ഇത് അദ്ദേഹത്തിന് വലിയ വിമര്‍ശനങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രിയദര്‍ശന്‍, സിദ്ദിഖ്, രാജേഷ് പിള്ള തുടങ്ങിയ സംവിധായകരെപ്പോലെ ബോളിവുഡ് പ്രവേശത്തിന് തയ്യാറെടുക്കുകയാണ് ആഷിക്ക് എന്നാണ് കേള്‍ക്കുന്നത്.

    ashikabu

    ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാനാണ് ആഷിക്കിന്റെ പദ്ധതിയെന്ന് അറിയുന്നു. ഇതിനായുള്ള ജോലിഖള്‍ 2015 അവസാനത്തോടെ തുടങ്ങുമെന്നാണ് സൂചന. ബോര്‍ഡിങ് സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച കൂട്ടുകാര്‍ പിന്നീട് ജീവിതത്തില്‍ ഒന്നിച്ചുകൂടുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇടുക്കി ഗോള്‍ഡിന്റെ പ്രമേയം. ചിത്രത്തെക്കുറിച്ച് സമ്മിശ്രപ്രതികരണമായിരുന്നു ഉയര്‍ന്നിരുന്നത്. ഒരുകൂട്ടം പ്രേക്ഷകര്‍ വ്യത്യസ്തതയുള്ള ചിത്രമെന്ന അഭിപ്രായം പറഞ്ഞപ്പോള്‍ ചിലര്‍ കള്ളുകുടിയും കഞ്ചാവടിയും മാത്രമുള്ള ചിത്രമെന്നായിരുന്നു ഇടുക്കി ഗോള്‍ഡിനെ വിശേഷിപ്പിച്ചത്.

    ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ് ആഷിക്ക്. ഈ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞശേഷമായിരിക്കും ഇടുക്കി ഗോള്‍ഡ് റീമേക്കിന്റെ ജോലികള്‍ തുടങ്ങുകയെന്നാണ് അറിയുന്നത്.

    English summary
    According to reports Malayalam blockbuster 'Idukki Gold', directed by Aashiq Abu, is all set to be remade in Hindi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X