twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയുടെ പ്രായത്തെച്ചൊല്ലി വിവാദം

    By Meera Balan
    |

    തിരുവനന്തപുരം: സിനിമയിലെ മതവും രാഷ്ട്രീയവും ഭ്രഷ്ട് കല്‍പ്പിയ്ക്കലും വീണ്ടും ആവര്‍ത്തിയ്ക്കപ്പെടുകയാണോ. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കാമായെങ്കിലും വിവാദങ്ങള്‍ ഇത്തവണയും മേളയെ വിട്ടൊഴിയുന്നില്ല. ഇത്തവണ മലയാള സിനിമയുടെ പ്രായത്തെച്ചൊല്ലിയാണ് തര്‍ക്കം. വിഗതകുമാരന്‍ ആണ് മലയാളത്തിലെ ആദ്യത്തെ സിനിമ.1928 ലാണ് വിഗതകുമാരന്‍ ഒരുക്കുന്നത്. 1930 ഒക്ടോബര്‍ 23 ന് ചിത്രം റിലീസ് ചെയ്തു.ജെസി ഡാനിയേലിന്റെ ഈ ചിത്രം വച്ച് നോക്കുകയാണെങ്കില്‍ മലയാള സിനിമയ്ക്ക് ഇപ്പോള്‍ പ്രായം 85.

    എന്നാല്‍ ചലച്ചിത്ര മേളയിലെത്തിയവര്‍ മലയാള സിനിമയുടെ പ്രായം കണ്ട് ഞെട്ടി 75 വയസ്സ്. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലന്‍ റിലീസ് ചെയ്തതനുസരിച്ചാണ് സിനിമയ്ക്ക് 75 വയസ്സ്. മലയാള സിനിമയില്‍ എങ്ങനെ ഈ പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ടായെന്നതിനെപ്പറ്റി പല അഭിപ്രായം.

    Kamal

    ചലച്ചിത്രമേളയോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്‌ലെറ്റുകളിലും ബുള്ളറ്റിനുകളിലും വന്ന അച്ചടിപിശക് മൂലമാണ് 85 വര്‍ഷം 75 വര്‍ഷമായതെന്ന് പറഞ്ഞ് അക്കാദമി ചെയര്‍മാന്‍ തടിയൂരി. എന്നാല്‍ ജെഡി ഡാനിയേലിനെ അപമാനിയ്ക്കുന്നതിന് തുല്യമായ നടപടിയെടുത്ത സംഘാടകരെ വെറുതെ വിടാന്‍ സംവിധായകന്‍ കമലിന് ഉദ്ദേശമില്ല.

    ജെസി ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ സെല്ലുലോയ്ഡ് എന്ന തന്റെ ചിത്രം മേളയില്‍ നിന്ന് പിന്‍വലിയ്ക്കുമെന്ന് കമല്‍ പറഞ്ഞു. സാംസ്‌കാരിക മന്ത്രി കെസി ജോസഫ് തല്‍സ്ഥാനത്തിരിയ്ക്കാന്‍ യോഗ്യനല്ലെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. നൂറു വര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമയില്‍ മലയാളത്തില്‍ നിന്നുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ അവഗണിച്ചതിനെതിരെ സംവിധായകന്‍ ഡോക്ടര്‍ ബിജുവും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

    അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, അരവിന്ദന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇല്ലാത്തത് തന്നെ ഞെട്ടിച്ചുവെന്നാണ് ബിജുവിന്റെ പ്രതികരണം. മലയാള സിനിമയുടെ പ്രായത്തെപ്പറ്റി കുറച്ചെങ്കിലും അറിയാവുന്നവര്‍ അക്കാഡമിയില്‍ ഇപ്പോഴും ഉണ്ട്. എന്നിട്ടും സിനിമയുടെ പ്രായത്തില്‍ എന്തേ ഇപ്പോഴും ഈ പത്ത് വയസ്സിന്റെ വ്യത്യാസം.

    English summary
    IFFK Controversy On Malayalam Cinema history
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X