twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡബിള്‍ ബാരല്‍: ഇന്ദ്രജിത്ത് സന്തോഷത്തില്‍

    By Lakshmi
    |

    വില്ലനായും നായകനായും സഹനടനായുമെല്ലാം തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്. ഏറെ വ്യത്യസ്തതകളുള്ള ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇന്ദ്രജിത്ത് കാണിയ്ക്കുന്ന താല്‍പര്യം പ്രശംസനീയമാണ്. യുവസൂപ്പര്‍താരമെന്ന വിശേഷണമില്ലെങ്കിലും മലയാളത്തിലെ യുവതാരനിരയില്‍ നിന്നും ഇന്ദ്രജിത്തിനെ മാറ്റിനിര്‍ത്തുക സാദ്യമല്ല.

    ഇന്ദ്രജിത്ത് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരലാണ് (ഇരട്ടക്കുഴല്‍). ലിജോ നേരത്തേ ചെയ്ത ആമേനില്‍ വ്യത്യസ്തനായ പുരോഹിതന്റെ വേഷം മനോഹരമാക്കിയിരുന്നു ഇന്ദ്രജിത്ത്. ആമേന് മുമ്പ് ലിജോ ചെയ്ത രണ്ട് ചിത്രങ്ങളിലും ഇന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ ഇരട്ടക്കുഴലിലും ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായിട്ടാണ് എത്തുന്നത്.

    double-barrel-poster-big

    ലിജോയ്‌ക്കൊപ്പം നാലാം തവണയും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം ഇന്ദ്രജിത്ത് തന്റെ ഓണ്‍ലൈന്‍ പേജിലൂടെ പങ്കുവെയ്ക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും സഹതാരങ്ങള്‍ സഹോദരന്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവരാണെന്നും ഇന്ദ്രജിത്തിന്റെ കുറിപ്പിലുണ്ട്.

    കോമഡിയുടെ മേമ്പൊടിയുമായിട്ടാണ് ലിജോ ഡബിള്‍ ബാരല്‍ ഒരുക്കുന്നത്. അധോലോകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. എന്തായാലും മലയാളത്തിലെ യുവതാരനിരയിലെ പ്രമുഖരെല്ലാവരും ഒത്തുചേരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാകുമെന്ന് പ്രതീക്ഷിയ്ക്കാം.

    English summary
    Actor Indrajith Sukumaran is all set to work with director Lijo Jose Pellissery again and the actor seems to be quite excited about it
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X