twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    By Aswathi
    |

    സനുഷയുള്‍പ്പടെയുള്ള മലയാളത്തിലെ ബാലതാരങ്ങള്‍ക്ക് നായിക എന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ള തമിഴകത്താണ്. മലയാളത്തിന്റെ മറ്റൊരു ബാലതാരം കൂടെ തമിഴില്‍ അഭിനയിച്ചു നില്‍ക്കുകയാണിപ്പോള്‍. ജയശ്രീ ശിവദാസ്. അങ്ങനെ പറഞ്ഞാല്‍ പെട്ടന്ന്് മുഖം മനസ്സില്‍ വരണമെന്നില്ല. 'അണ്ണാരക്കണ്ണാ വാ' എന്ന് തുടങ്ങുന്ന പാട്ടില്‍ ഓടിക്കളിക്കുന്ന ആ ചുരുളമുടിക്കാരി ജയശ്രീ ശിവദാസിന്റെ കാര്യമാണ് പറയുന്നത്.

    കറുത്ത പക്ഷികള്‍, ഭ്രമരം, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, പുള്ളിമാന്‍, ഡോക്ടര്‍ ലവ്, അസുരവിത്ത് തുടങ്ങി മലയാളത്തില്‍ പന്ത്രണ്ടോളം സിനിമകളില്‍ ബാലതാരമായെത്തിയ ജയശ്രീ ശിവദാസ് വെണ്‍മേഘം എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തെത്തുന്നത്. നായികാ പ്രാധാന്യമുള്ള രണ്ട് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളാണ് ചിത്രത്തില്‍ ജയശ്രീ. ജയശ്രീയുടെ വിശേഷങ്ങളിലേക്ക്.

    തൃശ്ശൂര്‍ക്കാരി

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    തൃശ്ശൂര്‍ സ്വദേശിയായ ജയശ്രീ ശിവദാസ്- സ്വപ്‌ന ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തവളാണ്.

    നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയിലേക്ക്

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജയശ്രീ അഭിനയത്തിലേക്കെത്തുന്നത്. ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.

    മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    കറുത്ത പക്ഷികള്‍, ഭ്രമരം, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, പുള്ളിമാന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഇടുക്കി ഗോള്‍ഡിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു.

    തമിഴിലേക്ക്

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    ആദ്യ ചിത്രമായ ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തിലെ അഭിനയം കണ്ടാണ് തമിഴില്‍ നിന്നും ക്ഷണം വന്നത്.

    രാമകൃഷ്ണന്റെ വെണ്‍മേഘം

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    സുജാത ബാനറില്‍ നിര്‍മിച്ച വെണ്‍മേഘം സംവിധാനം ചെയ്തത് രാമകൃഷ്ണനാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷം തന്നെയാണ് ജയശ്രീയ്ക്ക് ലഭിച്ചിരിക്കുന്നത്.

    വെണ്‍മേഘത്തിലെ ജയശ്രീ

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    ചിത്രത്തിലെ പ്രധാനം വേഷം ചെയ്യുന്നത് രോഹിണിയാണ്. രോഹിണിയുടെ മകളായിട്ടാണ് വെണ്‍മേഘത്തില്‍ ജയശ്രീ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടെന്നും തമിഴില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ വന്നെന്നുമാണ് കേള്‍ക്കുന്നത്.

    പത്താം ക്ലാസും തമിഴ് സിനിമയും

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    എസ് എസ് എല്‍ സി പരീക്ഷ തലയ്ക്ക് പിടിച്ചിരിക്കുമ്പോഴാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വെണ്‍മേഘത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പരീക്ഷയെഴുതിയ ജയശ്രീ എട്ട് എ പ്ലസോടു കൂടിയാണ് ജയിച്ചത്. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

    വെണ്‍മേഘം കേരളത്തിലെത്തുന്ന സന്തോഷം

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    ചിത്രം റീലീസായി തമിഴ്‌നാട്ടില്‍ പച്ചക്കൊടികാണിച്ചാല്‍ ജയശ്രീയുടെ ഭാഗ്യ രേഖയും തെളിഞ്ഞു. ചിത്രം കേരളത്തിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് ജയശ്രീയിപ്പോള്‍.

    അനുജനും സിനിമയില്‍

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    ജയശ്രീ മാത്രമല്ല ജയശ്രീയുടെ അനുജനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ കാവ്യമാധവന്റെ മക്കളായാണ് ഇരുവരും വേഷമിട്ടത്.

    പഠനവും നൃത്തവും സിനിമയും

    മലയാളത്തിലെ അണ്ണാരക്കണ്ണന്‍ തമിഴിലും

    സിനിമാഭിനയും നൃത്തവും പഠനവും ഒരുമിച്ച് കൊണ്ടു പോകുന്നതില്‍ ജയശ്രീയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. ആ കഴിവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കൊച്ചു നായികയുടെ ആഗ്രഹം.

    English summary
    Jayashree Sivadas is South Indian actress who acts in Tamil films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X