twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഹായ് അയാം ടോണി'യ്ക്ക് ജോയ് മാത്യു വക ഫുള്‍ മാര്‍ക്ക്

    By Lakshmi
    |

    ചലചിത്രലോകത്ത് ആകെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കഥയിലും കഥപറയല്‍ രീതികളിലും സംവിധാനത്തിലും സാങ്കേതിക വിദ്യയിലും മാത്രമല്ല, ചലച്ചിത്രരംഗത്തെ കൂട്ടായ പ്രവര്‍ത്തനങ്ങളും പുതുമകള്‍ വരികയാണ്. ഒരുകാലത്ത് സിനിമാലോകത്തെ ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം പേരുകേട്ടകാര്യമായിരുന്നുവെങ്കിലും പിന്നീട് മുന്‍നിര നടന്മാര്‍ക്കിടയിലും സംവിധായകര്‍ക്കിടയിലുമെല്ലാം ഈഗോ പ്രശ്‌നങ്ങളുണ്ടാവുകുയം ഓരോരുത്തരും തങ്ങളുടേതായ ലോകങ്ങളില്‍ മാത്രം വിഹരിക്കുന്നവരായി മാറുകയും ചെയ്തിരുന്നു.

    എന്നാല്‍ ഇന്ന് സിനിമ വീണ്ടും കൂട്ടായ്മയുടെ ആഘോഷത്തിലാണ്. ഏത് സിനിമ റിലീസായാലും അതിനെക്കുറിച്ച് നല്ലത് പറയാനും കൃത്യമായ വിമര്‍ശനങ്ങള്‍ നടത്താനും ആ സിനിമയുടെ ഭാഗമല്ലാത്ത താരങ്ങളും സംവിധായകരും തയ്യാറാവുന്നു. നല്ലതിനെ നല്ലതെന്ന് പറയാന്‍ മടികാണിച്ചിരുന്നകാലം കടന്നുപോയി. സോഷ്യല്‍ മീഡിയവഴിയാണ് ഇത്തരം കാര്യങ്ങള്‍ കൂടുതലായും നടക്കുന്നത്.

    hi-im-tony

    ഇതാ ഇപ്പോള്‍ ന്യൂജനറേഷന്‍ സംവിധായകന്റെ ചിത്രത്തിന് നടനും സംവിധായകനുമായ ജോയ് മാത്യു കൊച്ചി റിവ്യൂ എഴുതിയിരിക്കുകയാണ്. ജൂനിയര്‍ ലാലിന്റെ പുത്തന്‍ ചിത്രമായ ഹായ് അയാം ടോണിയെക്കുറിച്ചാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

    ചിത്രം കണ്ടുവെന്നും, തനിക്കിഷ്ടപ്പെട്ടുവെന്നും ജോയ് മാത്യു പറയുന്നു. സാങ്കേതികപരമായി ചിത്രം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്, പ്രത്യേകിച്ചും സിനിമറ്റോഗ്രാഫിയുടെയും സൗണ്ട് ഡിസൈനിന്റെയും കാര്യത്തില്‍. ലാല്‍, ബിജു മേനോന്‍, മിയ എന്നിവരുടെ അഭിനയം ഉജ്വലമാണ്, ആസിഫ് അലിയുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. പരമ്പരാഗത ചിന്താഗതികളുള്ള മലയാളികള്‍ക്ക് ഒരുപക്ഷേ ഹായ് അയാം ടോണി ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല, കാരണം സിനിമകളിലെ പതിവ് ക്ലീഷേകളായ ആദ്യ കാഴ്ചയിലെ പ്രണയവും വിവാഹം തുടങ്ങിയ ക്ലൈമാക്‌സ് കാഴ്ചകള്‍ ഈ ചിത്രത്തിലില്ല- ജോയ് മാത്യു പറയുന്നു.

    പുത്തന്‍ സിനിമയുടെ തീരത്തേയ്ക്ക് ഡേഞ്ചറസായ യാത്രചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ചിത്രം. പുതിയ കാഴ്ചയും സൗന്ദര്യബോധവുമാണ് ചിത്രം മുന്നോട്ടുവെയ്ക്കുന്നത്- ജോയ് അഭിപ്രായപ്പെടുന്നു. ജൂനിയര്‍ ലാലിന് ചിയേഴ്‌സ് പറഞ്ഞുകൊണ്ടാണ് ജോയിയുടെ ഹ്രസ്വമായ നിരൂപണക്കുറിപ്പ് അവസാനിയ്ക്കുന്നത്.

    ജൂനിയര്‍ ലാലിന്റെ ആദ്യ ചിത്രമായ ഹണീ ബീയ്ക്ക് ലഭിച്ചതുപോലുള്ളൊരു വരവേല്‍പ്പല്ല ഹായ് അയാം ടോണിയ്ക്ക് ലഭിയ്ക്കുന്നത്. ഭൂരിഭാഗം പ്രേക്ഷകരും നെഗറ്റീവ് അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. ഈ സമയത്താണ് മുതിര്‍ന്ന നടനും കഴിവുതെളിയിച്ച സംവിധായകനുമായ ജോയ് മാത്യുവിന്റെ നിരൂപണം ശ്രദ്ധേയമാകുന്നത്.

    English summary
    Actor/Director Joy Mathew said that Junior Lal's new film Hai I am Tony is a outstanding movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X