twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇഞ്ചികടിച്ചതുപോലെ, കഥയില്ലാത്ത കഥവീടും

    By Nirmal Balakrishnan
    |

    ഗിമ്മിക്കുകള്‍ക്കൊണ്ടൊന്നും പ്രേക്ഷകര്‍ തിയറ്ററിലെത്തില്ല എന്നതിന്റെ തെളിവാണ് ജയറാം നായകനായ ജിഞ്ചര്‍, കുഞ്ചാക്കോ ബോബന്റെ കഥവീട് എന്നീ ചിത്രങ്ങളുടെ പരാജയം. ഷാജി കൈലാസ് സംവിധാനം ചെയ്ത ജിഞ്ചര്‍ ചിത്രീകരണം കഴിഞ്ഞ് ഏറെക്കാലമായെങ്കിലും റിലീസ് ചെയ്യാന്‍ കഴിയാതെ പെട്ടിയില്‍ കിടക്കുകയായിരുന്നു. തൊട്ടുമുന്‍പ് റിലീസ്‌ചെയ്ത ഇവരുടെ ചിത്രമായ മദിരാശിയുടെ പരാജയത്തോടെ ഷാജിയുടെ ചിത്രം വിതരണത്തിനെടുക്കാന്‍ ആരുമില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ ഏറെ കഷ്ടപ്പെട്ട് ചിത്രം തിയറ്ററഇലെത്തിച്ചപ്പോള്‍ ഫലം എട്ടുനിലയില്‍പൊട്ടി.

    ജയറാമിനെ വച്ച് കോമഡി- ആക്ഷന്‍ ചിത്രമാണ് ഷാജി ഒരുക്കിയത്. കഥ രാജേഷ് ജയരാമന്‍. നിര്‍മാണം ജഗദീഷ് ചന്ദ്രന്‍. മദിരാശിയും ഇവര്‍ തന്നെയായിരുന്നു ഒരുക്കിയിരുന്നത്. മലയാള സിനിമയില്‍ മാറ്റം വന്നു എന്ന് ഇനിയും വിശ്വസിക്കാത്ത സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്. പഴയ രീതിയില്‍ ചിത്രമെടുത്താല്‍ പ്രേക്ഷകര്‍ ആ വഴിക്കൊന്നും വരില്ലെന്ന കാര്യം അദ്ദേഹത്തിന് ഇനിയും പിടികിട്ടിയില്ല.

    Kadhaveedu and Ginger

    സ്ഥിരം നായകരായിരുന്ന സുരേഷ്‌ഗോപിയും മോഹന്‍ലാലും മമ്മൂട്ടിയുമൊന്നും ഇപ്പോള്‍ ഷാജി കൈലാസിന് അടിപ്പടമൊരുക്കാന്‍ നിന്നുകൊടുക്കുന്നുമില്ല. ഏക ആശ്രയം ജയറാമായിരുന്നു. ജയറാമിനെ നായകനാക്കിയ രണ്ടു ചിത്രങ്ങളുടെ അവസ്ഥ ഇതും. ഇനിയെന്തു ചെയ്യുമെന്നറിയാതെ തലസ്ഥാനത്ത് നട്ടംതിരിയുകയാണ് ഷാജി.

    എം.ടി.വാസുദേവന്‍നായരുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും മൂന്നു കഥകളിലെ മൂന്നു ഭര്‍ത്താക്കന്‍മാരെയും മൂന്നുഭാര്യമാരെയും ഒന്നിച്ചുകൊണ്ടുവന്നാണ് സോഹന്‍ലാല്‍ കഥവീട് ഒരുക്കിയത്. അതുതന്നെയായിരുന്നു ചിത്രത്തിന്റെ ദോഷവും. മൂന്നു വ്യത്യസ്ത പശ്ചാത്തലത്തെ ഒരുമിച്ച് കോര്‍ക്കാന്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം വന്നിട്ടൊന്നും കഥവീട് ചലിച്ചില്ല. സാഹിത്യഗന്ധിയായ കഥയല്ല പ്രേക്ഷകര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

    ജീവിതഗന്ധിയായ കഥയാണ്. അവിടെ ഗിമ്മിക്കുകള്‍ക്കൊണ്ടൊന്നും കാര്യമില്ല. കുഞ്ചാക്കോ ബോബനു പുറമെ ബിജു മേനോന്‍, മനോജ് കെ. ജയന്‍, ലാല്‍, കലാഭവന്‍ ഷാജോണ്‍, ഋതുപര്‍ണ ഘോഷ്, ഭാമ, മല്ലിക എന്നിവരായിരുന്നു മറ്റു താരങ്ങള്‍. എം.ടിയുടെ കഥാപാത്രത്തെ എം.ടിയെ എഴുതി അവതരിപ്പിക്കുമ്പോഴേ പ്രേക്ഷകര്‍ ഇഷ്ടപ്പെടൂ. അഭിവന എംടിമാര്‍ എഴുതിയതുകൊണ്ടു കാര്യമില്ലല്ലോ.

    English summary
    Sohan Lal's Kadhaveedu and Shaji Kailas' Ginger are below average movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X