twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൃഗസ്നേഹിയായ കാജല്‍ ആരോഗ്യമന്ത്രിയോട് പറഞ്ഞത്

    By Meera Balan
    |

    സിനിമയ്ക്കപ്പറും വ്യക്തി ജീവിതത്തില്‍ ചലച്ചിത്ര താരങ്ങള്‍ എങ്ങനെയാണെന്നറിയാന്‍ ആരാധകര്‍ക്ക് ആകാംഷയുണ്ടാകും. സാമൂഹിക സേവനങ്ങള്‍ നടത്തുന്ന ഒട്ടേറെ താരങ്ങള്‍ ചലച്ചിത്ര ലോകത്തുണ്ട്. എന്നാല്‍ ഇത്തരം സഹായങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യുകയും എന്നാല്‍ അവയ്ക്കധികം പബ്ളിസിറ്റി നല്‍കാന്‍ ഇഷ്ടപ്പെടാത്ത ഒരു താരമുണ്ട്. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട മറുനാടന്‍ നായികയായ കാജല്‍ അഗര്‍വാള്‍ ആണ് ആ താരം.

    പല എന്‍ജിഒ കള്‍ക്കും കാജല്‍ സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ താരം ആഗ്രഹിയ്ക്കുന്നില്ല. ഒരു മൃഗസ്‌നേഹി കൂടിയാണ്. മൃഗങ്ങളെ ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ രാജ്യത്ത് നിരോധിയ്ക്കണമെന്ന് കാജല്‍ ആവശ്യപ്പെടുന്നു.

    ഇക്കാര്യം ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പെറ്റ എന്ന സംഘടനയുടെ അനുയായി കൂടിയാണ് ഈ താരം.

    വ്യക്തി ജീവിത്തിലെ കാജല്‍

    മൃഗസ്നേഹിയായ കാജല്‍ ആരോഗ്യമന്ത്രിയോട് പറഞ്ഞത്

    സാമൂഹിക സേവനം പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം പണം കാജല്‍ നല്‍കാറുണ്ട്

    മൃഗസ്‌നേഹി

    മൃഗസ്നേഹിയായ കാജല്‍ ആരോഗ്യമന്ത്രിയോട് പറഞ്ഞത്

    മൃഗസ്‌നേഹിയായ കാജല്‍ അവയെ ഉപദ്രവിയ്ക്കുന്നതിനെയും കൊല്ലുന്നതിനെയും എതിര്‍ക്കുന്നു

    ആ സൗന്ദര്യം വേണ്ട

    മൃഗസ്നേഹിയായ കാജല്‍ ആരോഗ്യമന്ത്രിയോട് പറഞ്ഞത്

    മൃഗങ്ങളെ ക്രൂരമായി ഉപദ്രവിച്ചു അവയെ കൊലപ്പെടുത്തിയുമൊക്കെ ധാരാളം സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിയ്ക്കുന്നുണ്ട്. ഇത്തരം സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ നമുക്ക് വേണ്ടെന്നാണ് കാജല്‍ പറയുന്നത്.

    മന്ത്രിയോട്

    മൃഗസ്നേഹിയായ കാജല്‍ ആരോഗ്യമന്ത്രിയോട് പറഞ്ഞത്

    മൃഗക്കൊഴുപ്പും മറ്റും കൊണ്ട് നിര്‍മ്മിയ്ക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ രാജ്യത്ത് നിരോധിയ്ക്കാന്‍ വേണ്ട നടപടി സ്വീകരിയ്ക്കണമെന്ന് കാജല്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനോട് ആവശ്യപ്പെടുന്നു

    പെറ്റ ഇന്ത്യ

    മൃഗസ്നേഹിയായ കാജല്‍ ആരോഗ്യമന്ത്രിയോട് പറഞ്ഞത്

    മൃഗസംരക്ഷണത്തിനും അവകാശത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പെറ്റ ഇന്ത്യ എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയാണ് കാജല്‍

    English summary
    Kajal Aggarwal calls for a ban on animal-testing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X