twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിഗപ്പ് റോജാക്കള്‍ വീണ്ടും പൂക്കുന്നു, ശ്രീദേവിയെത്തുമോ?

    By Meera Balan
    |

    'സിഗപ്പ് റോജാക്കള്‍' വീണ്ടും പൂക്കുന്നു. വിവാഹപ്രായമെത്തിയ യുവതികളെ വശീകരിച്ച് കൊലപ്പെടുത്തിയ ശേഷം അയാള്‍ വീണ്ടും അവരുടെ ശവ കുടീരങ്ങള്‍ക്ക് മുകളില്‍ ചുവന്ന റോസകള്‍ നടും. അതേ തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ കമല്‍ ഹാസന്‍-ശ്രീദേവി ചിത്രം സിഗപ്പ് റോജാക്കള്‍ റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകന്‍ പി ഭാരതിരാജയുടെ മകനായ മനോജ് കെ ഭാരതിയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

    കമാല്‍ ഹാസനും ശ്രീദേവിയും പ്രധാന വേഷത്തിലെത്തിയ സിഗപ്പ് റോജാക്കള്‍ 175 ദിവസമാണ് തീയേറ്ററുകളില്‍ നിറഞ്ഞോടിയത്. തമിഴ് സിനിമാ പ്രേക്ഷകരെ സ്വാധീനിച്ച 1970 കളിലെ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സിഗപ്പ് റോജാക്കള്‍.

    Sigappu Rojakkal

    ബിസിനസുകാരനായ ഒരു യുവാവ് സ്ത്രീകളെ കൊല്ലുന്നതും പിന്നീട് അയാള്‍ ഒരു പെണ്‍കുട്ടിയെ തീവ്രമായി പ്രണയിക്കുന്നതുമൊക്കെയായിരുന്നു സിഗപ്പ് റോജാക്കള്‍ എന്ന സിനിമ. ചിത്രത്തില്‍ ബിസിനസുകാരുനും കൊലപാതകിയുമായി കമല്‍ ഹാസന്‍ എത്തിയപ്പോള്‍ നായികയായത് ശ്രീദേവി.

    ചിത്രം റീമേക്ക് ചെയ്യുന്ന മനോജിന് വെല്ലുവിളികള്‍ ഏറെയാണ്. ഒട്ടേറെ മുന്‍നിര താരങ്ങളുമായി ഇതിനോടകം തന്നെ മനോജ് ചര്‍ച്ച നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ താരങ്ങളെ പ്രഖ്യാപിയ്ക്കും. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കും. യുവാന്‍ ശങ്കര്‍ രാജയാണ് ഗാനങ്ങളൊരുക്കുന്നത്.

    English summary
    Kamal's 'Sigappu Rojakkal' to be remade
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X