twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രദര്‍ശനത്തിനു മുന്നെ കന്യകാ ടാക്കിസ് ചര്‍ച്ചയായി

    By Aswathi
    |

    ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കന്യകാ ടാക്കിസ് റിലീസിന് മുന്നെ സംസാര വിഷയമാകുകയാണ്. കെആര്‍ മനോജിന്റെ സംവിധാന മികവിലൊരുങ്ങിയ ചിത്രം ഇപ്പോള്‍ മുംബൈ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

    ഒരു ഗ്രാമപ്രദേശത്തെ സി ക്ലാസ് സിനിമാ തിയേറ്ററാണ് കന്യാകടാക്കീസ്. നഷ്ടം നികത്താന്‍ മസാലപ്പടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്ന തിയേറ്റര്‍ ഉടമ. ഒടുവില്‍ തിയേറ്റര്‍ കിടക്കുന്ന സ്ഥലം ആരാധനാലയത്തിന് വിട്ടുകൊടുക്കുന്നു. അതിലൂടെ തിയേറ്റര്‍ ഉടമയുടെയും പുരോഹിതന്റെയും ആ തിയേറ്ററിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില കഥാപാത്രങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.

    സിനിമയെയും കഥാപാത്രങ്ങളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ച്.

    കന്യകാ ടാക്കീസ്

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    റിലീസിന് മുന്നെ പ്രസിദ്ധി നേടിയ കന്യകാടാക്കീസ് മാറിയ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരു പുതിയ പ്രചേദനമായിരിക്കും.

    സംവിധാനം

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    പോസ്റ്റിങ് ജേര്‍ണിയടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കെ ആര്‍ മനോജിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കന്യകാ ടാക്കീസ്

     ചലച്ചിത്ര മേളകളില്‍

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    മുംബൈ ഫിലിം ഫെസ്റ്റിവല്‍, കൊല്‍ക്കത്ത ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഗോവയില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഐഎഫ്എഫ്‌ഐ), ഇന്റര്‍ നാഷ്ണല്‍ ഫിലിം പെസ്റ്റിവല്‍ ഓഫ് കേരള(ഐഎഫ്എഫ്‌കെ) എന്നീ നാല് ചലച്ചിത്രമേളകളില്‍ ഇതിനകം തന്നെ കന്യകാ ടാക്കീസ് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു

     പുറത്തേക്കുള്ള വഴി

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    സാമ്പത്തിക നഷ്ടം കൊണ്ട് കന്യകാ ടാക്കീസില്‍ ആദ്യം മസാലപ്പടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. പിന്നെ പൂട്ടി. ഒടുവിലാണ് ആരാധനാലയത്തിന് വിട്ടുകൊടുക്കുന്നത്.

    ഇന്ദ്രന്‍സ്

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ദ്രന്‍സ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. കുശിനിക്കാരന്റെ വേഷണാണ് ചിത്രത്തില്‍ ഇന്ദ്രന്‍സിന്

    മണിയന്‍പിള്ള രാജു

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    തിയേറ്റര്‍ ഉടമയുടെ വേഷത്തിലാണ് മണിയന്‍പിള്ള എത്തുന്നത്.

    തിരക്കഥ

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    സംവിധായകന്‍ കെആര്‍ മനോജും രഞ്ജിനി കൃഷ്ണയും പിവി ഷാജി കുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

    ലെന

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    നിറയെ സിനിമ കളിച്ചിരുന്നപ്പോഴും സിനിമകള്‍ ഒഴിഞ്ഞുപോയപ്പോഴും കന്യകാ ടാക്കീസ് ആന്‍സി(ലെന)യുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടേയിരുന്നു

     മുരളിഗോപി

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    കന്യകാ ടാക്കീസ് തന്റെ ജീവിതത്തിലെ ഇത്രവലിയ സംഭവമാകുമെന്ന് കുയ്യാലില്‍ വരുമ്പോള്‍ മൈക്ക്ള്‍ പ്ലാത്തോട്ടത്തില്‍(മുരളി ഗോപി) ഒരിക്കലും കരുതിയരുന്നില്ല

    മൈക്ക്ള്‍ പ്ലാത്തോട്ടത്തില്‍

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    ഒരുതരത്തില്‍ കന്യകാ ടാക്കീസ് മൈക്ക്ള്‍ പ്ലാത്തോട്ടത്തിന്റെ കഥയാണ് അയാളെ നിരന്തരം ശല്യപ്പെടുത്തിയ, പിന്തുടര്‍ന്ന വഴിതെറ്റിയ സിനിമയുടെ, ജീവിതത്തിന്റെ കഥ

    സുധീര്‍ കരമന

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    രവീന്ദ്രന് കന്യകാ ടാക്കീസ് വിട്ടുപോകാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല. പക്ഷേ വെറൊരു വഴിയും അയാള്‍ക്ക് മുന്നില്‍ തുറന്നില്ല. കന്യകാ ടാക്കീസില്‍ നിന്ന് പോകുമ്പോള്‍ ഒരു 35എംഎം പ്രൊജക്ടര്‍ കൂടെ അയാള്‍ കൊണ്ടുപോയി.

    വിടപറയുമ്പോള്‍

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    പൊട്ടിപൊളിഞ്ഞ കസേരകള്‍.. പോറല്‍ വീണ, തെളിച്ചം മങ്ങിയ ദൃശ്യങ്ങള്‍..വിറയാര്‍ന്ന സ്വരം ... കന്യക ടാക്കീസ് വിട പറയാന്‍ പോകുകയാണെന്ന തോന്നല്‍ പതിവു കാണികളില്‍ പലര്‍ക്കും ഉണ്ടായിരുന്നിരിക്കണം..

    ടാക്കീസില്‍ നിന്നിറങ്ങുമ്പോള്‍

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    ഒടുവിലൊടുവില്‍ കന്യകാടാക്കീസിലെ പ്രേക്ഷകറെല്ലാം സ്ഥിരം കാണികളായി. അവരാകട്ടെ സിനിമ തീരാനൊന്നും അവര്‍ കാത്തുനിന്നില്ല, സംഭവബഹുലമായ കഥാഗതിയോ നാടകീയ മുഹൂര്‍ത്തങ്ങളോ തീരെ മൈന്റ് ചെയ്യില്ല. പരിണാമഗുപ്തിയൊക്കെ ആര്‍ക്കു വേണം എന്നമട്ടില്‍ ഇറങ്ങി പൊയ്ക്കളയും.

     പേരില്‍

    കന്യകാ ടാക്കീസിന്റെ വിശേഷങ്ങള്‍

    പേരുപോലെ തന്നെ കന്യകാ ടാക്കീസ് ഒരു പഴയ സിനിമയുടെ കഥയാണ്. നിനച്ചിരിക്കാതെ ചരത്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു സി ക്ലാസ് സിനിമാപുരയുടെ കഥ

    English summary
    Kanyaka talkies selected for four international film festival before release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X