twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാര്‍ത്തിക് രാജ മലയാളത്തിലേക്ക്‌

    By Nirmal Balakrishnan
    |

    മലയാളത്തില്‍ ഇമ്പമുള്ള ധാരാളം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട് ഇളയരാജ. സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ക്കൊക്കെ ഇപ്പോള്‍ സംഗീതമൊരുക്കാറുള്ളത് അദ്ദേഹമാണ്. ഇപ്പോഴിതാ ഇളയരാജയുടെ മകനും മലയാളത്തിലേക്ക്. തമിഴിലെ മുന്‍നിര സംഗീതസംവിധായകനായ യുവന്‍ ശങ്കര്‍രാജയല്ല മലയാളത്തിലേക്കു വരുന്നത്.

    ഇളയരാജയുടെ മറ്റൊരു മകനായ കാര്‍ത്തിക് രാജയാണ് മമ്മൂട്ടി നായകനാകുന്ന രാജാധിരാജ എന്ന ചിത്രത്തിനു സംഗീതമൊരുക്കി ആദ്യമായി മലയാളത്തിലെത്തുന്നത്. അജയ് വാസുദേവ് എന്ന നവാഗത സംവിധായകനൊരുക്കുന്ന രാജാധിരാജയില്‍ ലക്ഷ്മിറായിയാണ് നായിക. സിബി കെ. തോമസ്-ഉദയ്കൃഷ്ണ കഥയും തിരക്കഥയുമെഴുതുന്ന ചിത്രമാണിത്.

    karthik raja

    ഷാഫി, ജോണി ആന്റണി, വൈശാഖ്,ജോസ് തോമസ്, തോംസണ്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അജയ് വാസുദേവ്. സംഗീതസാന്ദ്രമായ ചിത്രത്തില്‍ ഗാനങ്ങളൊരുക്കുന്നത് റഫീക്ക് അഹമ്മദ് ആണ്.

    ശേഖരന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഹൈവേയിലെ പെട്രോള്‍ പമ്പിനോടു ചേര്‍ന്ന് റസ്റ്ററന്റു നടത്തുകയാണ് ശേഖരന്‍കുട്ടി. ഭാര്യ രാധയുമ മകള്‍ ദുര്‍ഗയും.

    മമ്മൂട്ടിയുടെ ഭാര്യയായ രാധയായിട്ടാണ് ലക്ഷ്മി റായി അഭിനയിക്കുന്നത്. കമ്മത്ത് ആന്‍ഡ് കമ്മത്തിനു ശേഷം ഉദയനും സിബിയും മമ്മൂട്ടിക്കു വേണ്ടി തിരക്കഥ എഴുതുന്ന ചിത്രമാണിത്. സംഗീതസാന്ദ്രമായ ആക്ഷന്‍ ചിത്രമാണിത്. തമിഴില്‍ ഒട്ടേറെ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കിയിട്ടുള്ള കാര്‍ത്തിക് ദക്ഷിണേന്ത്യ മുഴുവന്‍ കീഴടക്കാനുള്ള ഒരുക്കത്തിലാണ്.

    English summary
    Karthik Raja composing song for Mammooty's next Rajadhiraja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X